ഇന്ത്യക്ക് മാതൃകയായ കേരളം കേരളത്തിന് മാതൃകയായ കോഴിക്കോട്
രോഷ്‌നി രാജന്‍.എ

കൊവിഡ്19 പ്രതിരോധത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാവുകയാണെങ്കില്‍ മറ്റുള്ള ജില്ലകള്‍ക്ക് മാതൃകയാവുകയാണ് കേഴിക്കോട്. മികച്ച നിരീക്ഷണവും പ്രതിരോധപ്രവര്‍ത്തനങ്ങളുമാണ് കോഴിക്കോട് ജില്ല കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ കാഴ്ച വക്കുന്നത്.

ദ്വിതീയ സമ്പര്‍ക്കത്തില്‍ ഇരിക്കുന്നവരെപ്പോലും നിരീക്ഷണത്തിലാക്കിയ ആദ്യ ജില്ലയാണ് കോഴിക്കോട്. കളക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നത്.

ദുരന്തനിവാരണ വിഭാഗവും പൊതുവിതരണപ്രവര്‍ത്തനങ്ങളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കണ്‍ട്രോള്‍ റൂമും മൈഗ്രന്റ് ലേബര്‍ വെല്‍ഫെയര്‍ ടീമുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തിലാണ്.

കൊവിഡ്19 സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ജാഗ്രതാ പോര്‍ട്ടല്‍ സംവിധാനം ആദ്യം തുടങ്ങുന്നത് കോഴിക്കോടാണ്. പിന്നീട് അത് മറ്റുള്ള ജില്ലകള്‍ പിന്തുടരുകയായിരുന്നു.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.