പൗരത്വ ഭേദഗതി ജനുവരിയില്‍ നടപ്പാക്കും; എല്ലാം അഭയാര്‍ത്ഥികളുടെ 'നന്മ'യ്‌ക്കെന്ന അവകാശവാദവുമായി ബി.ജെ.പി
national news
പൗരത്വ ഭേദഗതി ജനുവരിയില്‍ നടപ്പാക്കും; എല്ലാം അഭയാര്‍ത്ഥികളുടെ 'നന്മ'യ്‌ക്കെന്ന അവകാശവാദവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th December 2020, 11:35 am

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം ജനുവരി മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ.

അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന ‘നല്ല’ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം സി.എ.എ പാസാക്കിയതെന്ന് വര്‍ഗിയ അവകാശപ്പെട്ടു.


” സി.എ.എയ്ക്ക് കീഴിലുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഇനിയും അനിതീ നടക്കാന്‍ അനുവദിക്കില്ല” വര്‍ഗിയ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മമത സര്‍ക്കാരിനെതിരെയും വിജയ വര്‍ഗിയ വിമര്‍ശനം ഉന്നയിച്ചു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ മമത സര്‍ക്കാരിന് യാതൊരു സഹതാപവുമില്ലെന്നാണ് വര്‍ഗിയയുടെ ആരോപണം.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: CAA Likely To Be Implemented From January: BJP’s Kailash Vijayvargiya In Bengal