രണ്ട് വര്‍ഷത്തിനിടെ സര്‍വ്വീസ് നിര്‍ത്തിയത് 1700 ബസുകള്‍: പ്രൈവറ്റ് ബസ് മേഖല പ്രതിസന്ധിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈവറ്റ് ബസ് മേഖല തകര്‍ച്ചയിലേക്ക്. കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1700 ബസ് സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയത്. സ്വാകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയത് തകര്‍ച്ചയുടെ ആക്കം കൂട്ടുകയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.

ജി.എസ്.ടി നടപ്പിലാക്കിയതോടെ സ്പെയര്‍ പാര്‍ട്സിന്റെ വിലകൂടിയതും, ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വര്‍ധനവ് ഉണ്ടായതും ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ എറണാകുളം, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കട്ടപ്പുറത്താകുന്ന ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും തൊഴില്‍ ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ യാത്രക്കാരില്‍ അമ്പത് ശതമാനത്തിന്റെ കുറവാണ് നേരിട്ടത്.

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീമമായ തുക മുടക്കി നിരത്തിലിറങ്ങുന്ന ബസുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്ന് കോഴിക്കോട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി തുളസി ദാസ് പറയുന്നു. ബസിലെ പണി കൊണ്ട് കുടുംബം പോറ്റാന്‍ കഴിയാത്ത സാഹചര്യമാണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഉള്ളതെന്നാണ് കോഴിക്കോട് സ്വദേശിയായ രാമചന്ദ്രന്‍ പറയുന്നത്.