ഈ വര്‍ഷത്തെ ഐ.പി.എല്‍ കിരീടം എന്തു വിലകൊടുത്തും സ്വന്തമാക്കാമുള്ള പദ്ധതിയുമായാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മുന്നോട്ട് കുതിക്കുന്നത്. ടീമിന്റെ പ്ലെയിംഗ് ഇലവനെ മാത്രമല്ല, പരിശീലകന്‍ മുതല്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ വരെ സ്ട്രാറ്റജിക്കായി നിയമിച്ചാണ് സണ്‍ റൈസേഴ്‌സിന്റെ പടയൊരുക്കം.
ടീമിന്റെ ഉടച്ചുവാര്‍ക്കലിന്റെ ഭാഗമായി പരിശീലകസ്ഥാനത്തേക്ക് ടോം മൂഡി തിരിച്ചെത്തിച്ചാണ് സണ്‍ റൈസേഴ്‌സ് മാനേജ്‌മെന്റ് പദ്ധതികള്‍ക്ക് തുടക്കമിട്ടത്.
മൂഡിയെ കൂടാതെ കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയേയും സണ്‍ റൈസേഴ്‌സ് ടീമിലേക്കെത്തിച്ചിട്ടുണ്ട്. ടീമിന്റെ ബാറ്റിംഗ് കോച്ചായും സ്ട്രാറ്റജിക് അഡൈ്വസറുമായാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.
സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടീമിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതല. മുന്‍ ഇന്ത്യന്‍ താരം ഹെമാംഗ് ബദാനിയെ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായും നിയമിച്ചിരുന്നു.
ടോം മൂഡി – ഹെഡ് കോച്ച്
സൈമണ്‍ കാറ്റിച്ച് – അസിസ്റ്റന്റ് കോച്ച്
ബ്രയാന്‍ ലാറ – ബാറ്റിംഗ് കോച്ച് ആന്റ് സ്ട്രാറ്റജിക് അഡൈ്വസര്‍
ഡെയല്‍ സ്‌റ്റെയ്ന്‍ – ബൗളിംഗ് കോച്ച് (പേസ്)
മുത്തയ്യ മുരളീധരന്‍ – സ്ട്രാറ്റജി ആന്റ് ബൗളിംഗ് കോച്ച് (സ്പിന്‍)
ഹെമാംഗ് ബദാനി – ഫീല്‍ഡിംഗ് കോച്ച്