ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന പോരാട്ടത്തിൽ സ്വിറ്റ്‌സർലാൻഡ് കാമറൂണിനെതിരെ പരാജയപ്പെടുത്തുകയായിരുന്നു. ബ്രീൽ എംബോളോ നേടിയ ഗോളാണ് സ്വിറ്റ്സർലാൻഡിന് ജയമൊരുക്കിയത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എംബോളോയുടെ ഗോൾ. മത്സരത്തിൽ കാമറൂൺ ആധിപത്യം പുലർത്തിയെങ്കിലും സ്വിറ്റ്സർലാൻഡ് മുന്നേറുകയായിരുന്നു.
സ്വിറ്റ്സർലാൻഡിന് വേണ്ടി ഗോൾ നേടാനായെങ്കിലും എംബോളോക്ക് അതിൽ ആഹ്ലാദിക്കാനായിരുന്നില്ല. കാരണം ജന്മം കൊണ്ട് കാമറൂൺകാരനായ താരത്തിന് നാടിനെതിരെ ലോകകപ്പ് വേദിയിൽ കളിക്കേണ്ടി വന്നത് സങ്കടകരമായ കാര്യമായിരുന്നു.
Breel Embolo, who was born in Cameroon, didn’t celebrate after opening the scoring against them for Switzerland 🤝 pic.twitter.com/pqmE1bcUJX
കാമറൂണിനെതിരെ സ്വിറ്റ്‌സർലാൻഡ് താരം നേടിയ ഗോളിനെ കണ്ണീരണിഞ്ഞ ഗോൾ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. സ്വിസിനായി വിജയഗോൾ നേടിയപ്പോൾ ആഘോഷിക്കുന്നതിന് പകരം മുഖം പൊത്തി നിൽക്കുകയായിരുന്നു.
25കാരനായ എംബോള കാമറൂണിലാണ് ജനിച്ചത്. പിന്നീട് 2010ൽ മാതാവിനും സഹോദരനുമൊപ്പം സ്വിറ്റ്‌സർലൻഡിലേക്ക് പോവുകയായിരുന്നു. 2014ൽ സ്വിസ് പൗരത്വം കിട്ടി.
തൊട്ടടുത്ത വർഷം മുതൽ ദേശീയ ടീമിൽ സ്ഥിരാംഗമാവുകയും ചെയ്തു. ഇതുവരെ 50 മത്സരങ്ങളിൽ നിന്ന് വളർത്തുനാടിനായി ഒമ്പത് ഗോളുകളാണ് താരം നേടിയത്.
മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴാണ് സ്വിസ് ആദ്യ ഗോൾ നേടിയത്. സെദ്രാൻ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്‌സിനകത്ത് വച്ച് അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.
പിന്നീട് സ്വിറ്റ്‌സർലാൻഡ് താളം കണ്ടെത്തുന്നതാണ് കണ്ടത്. കാമറൂൺ ഗോൾ മടക്കാനുള്ള തിടുക്കം കാണിച്ചതോടെ സ്വിറ്റ്‌സർലാൻഡിന് സമ്മർദ്ദമില്ലാതെ കളിക്കാനും സാധിച്ചു.
Breel Embolo the match winner as Switzerland win the first game of Group G 🇨🇭 pic.twitter.com/DyIQdSzQtt
67-ാം മിനിറ്റിൽ സ്വിസ് ഗോൾ കീപ്പർ ആന്ദ്രേ ഒനാനയുടെ സേവ് സ്വിറ്റ്‌സർലൻഡിനെ ലീഡിൽ നിന്ന് അകറ്റിനിർത്തി. സ്വിസ് പട പ്രതിരോധം ശക്തിപ്പെടുത്തിയതോടെ സമനില ഗോൾ അകന്നുനിൽക്കുകയായിരുന്നു.
ജയത്തോടെ ബ്രസീലും സെർബിയയും അടങ്ങുന്ന ഗ്രൂപ്പിൽ സ്വിറ്റ്‌സർലാൻഡ് ഒന്നാമതായി. അതേസമയം ബ്രസീൽ ഇന്ന് രാത്രി 12.30ന് സെർബിയയെ നേരിടും. ഇതേ ഗ്രൂപ്പിൽ ഘാന-പോർച്ചുഗൽ മത്സരം രാത്രി 9.30നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം.