ഇന്നലെ ലാ ലീഗയില്‍ നടന്ന മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. വല്ലാഡോലിഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ കത്തിക്കയറിയത്. ഇതോടെ ലാ ലീഗ പോയിന്റ് ടേബിളില്‍ കളിച്ച നാല് മത്സരവും വിജയിച്ച് 12 പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സ.
💥💥💥 FULL TIME!!! 💥💥💥 pic.twitter.com/qSBcXcct3k
— FC Barcelona (@FCBarcelona) August 31, 2024
മത്സരത്തില്‍ ലെഫ്റ്റ് വിങ് സ്‌ട്രൈക്കര്‍ റാഫിന്‍ഞ മിന്നും ഹാട്രിക്കാണ് ടീമിന് വേണ്ടി നേടിയത്. 20ാം മിനിറ്റിലും 64ാം മിനിറ്റിലും 72ാം മിനിറ്റിലുമാണ് താരത്തിന്റെ കിടിലന്‍ ഗോളുകള്‍ പിറന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഈ ബ്രസീല്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.
Morning, culers! ☕️🤗 pic.twitter.com/CREhO8DkRC
— FC Barcelona (@FCBarcelona) September 1, 2024
ലാ ലീഗില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഹാട്രിക്ക് നേടുന്ന ഏഴാമത്തെ താരമാകാനാണ് റാഫിന്‍ഞക്ക് സാധിച്ചത്.
എവറിസ്റ്റോ – 8 തവണ
റൊമാരിയോ – 5 തവണ
റൊണാള്‍ഡോ – 3 തവണ
നെയ്മര്‍ – 3 തവണ
റിവാല്‍ഡോ – 2 തവണ
ഫിലിപ്പെ കൗണ്ടിന്‍ഹോ – ഒരു തവണ
റാഫിന്‍ഞ – ഒരു തവണ
താരത്തിന് പുറമെ 24ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും എതിരാളികളുടെ വലകുലുക്കിയപ്പോള്‍ ജൂലസ് കൗണ്ടി ആദ്യ പകുതിയുടെ എക്‌സട്രാ ടൈമിലും ഗോള്‍ നേടി. പിന്നീട് അവസാന ഘട്ടത്തില്‍ 82ാം മിനുട്ടില്‍ ഡാനി ഒല്‍മോയും 85ാം മിനുട്ടില്‍ ഫെറാന്‍ ടോറസും കിടിലന്‍ മുന്നേറ്റത്തില്‍ ഏഴ് ഇടിവെട്ട് ഗോളുകളാണ് വല്ലാഡോലിഡിനെതിരെ അടിച്ചുകയറ്റിയത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അത്‌ലറ്റികോ മാഡ്രിഡ് നാലില്‍ രണ്ട് വിജയം സ്വന്തമാക്കി ഏട്ട് പോയിന്റോടെ നിലയുറപ്പിച്ചിട്ടുണ്ട്. വില്ലാറേലും എട്ട് പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ്.
Content Highlight: Brazilian Player In Great Record Achievement For Barcelona