ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറും സൗദി ലീഗില്‍ കളിക്കും; കരാര്‍ ഒപ്പുവെച്ചു
football news
ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കറും സൗദി ലീഗില്‍ കളിക്കും; കരാര്‍ ഒപ്പുവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th July 2023, 8:38 pm

ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിനോ അടുത്ത സീസണില്‍ സൗദി ലീഗില്‍ കളിക്കും. ലിവര്‍പൂളില്‍ നിന്ന് ഫ്രീ ഏജന്റായി മാറിയതിന് ശേഷം മൂന്ന് വര്‍ഷത്തെ കരാറിലാണ് റോബര്‍ട്ടോ ഫിര്‍മിനോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍-അഹ്ലിയില്‍ ചേര്‍ന്നത്. 2026 വരെയാണ് കരാര്‍. കരിം ബെന്‍സെമ, എന്‍ ഗോലോ കാന്റെ, റൂബന്‍ നെവസ്, മാര്‍സെലോ ബ്രോസോവിച്ച് എന്നിവര്‍ക്ക് ശേഷം സൗദി അറേബ്യയിലേക്ക് കൂടുമാറുന്ന പ്രമുഖനാണ് ഫിര്‍മിനോ.

 

 

 

ലിവര്‍പൂള്‍ വിടാന്‍ തീരുമാനിച്ച ശേഷം യൂറോപ്പില്‍ നിന്ന് തന്നെ താരത്തിന് നിരവധി വിളികള്‍ വന്നെങ്കിലും സൗദിയുടെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു. 2015ലാണ് ഫിര്‍മിനോ ലിവര്‍പൂളിനൊപ്പം ചേരുന്നത്. 362 മത്സരങ്ങളില്‍ ഇതുവരെ ടീമിന് വേണ്ടി 111 ഗോളുകള്‍ നേടി. ലിവര്‍പൂളിനായി 71 ഗോളുകള്‍ക്ക് വഴിയൊരിക്കിയിട്ടുമുണ്ട്. മെയ് മാസത്തില്‍ സീസണിലെ തന്റെ അവസാന മത്സരത്തിലും താരം സ്‌കോര്‍ ചെയ്തിരുന്നു.

2017-18ല്‍ 54 മത്സരങ്ങളില്‍ നിന്നായി 27 ഗോളുകള്‍ നേടിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണ്‍. ഈ സീസണില്‍ 16 അസിസ്റ്റുകളും താരം സ്വന്തമാക്കി. 256 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച താരം 82 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ്, പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ലിവര്‍പൂളിനായി മികച്ച നേട്ടം കൊഴിയാനും അദ്ദേഹത്തിന സധാച്ചു.

അതേസമയം, 2022ലെ ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയെ ഒഴിവാക്കപ്പെട്ടത് വിവാദമായിരുന്നു. സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്ത വിഷയത്തില്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രിതികരിക്കുകയും ചെയ്തിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്.

 

 
 

Content Highlight: Brazil’s super striker Roberto Firmino will play in the Saudi league next season