ചെന്നൈ: രാജ്യത്ത് നടക്കുന്ന കോടതി നിയമനങ്ങളില്‍ ബ്രാഹ്‌മണ മേധാവിത്വമുണ്ടെന്ന് മുന്‍ ജഡ്ജിമാര്‍. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹിക പ്രാധാന്യം പ്രതിഫലിക്കുന്നില്ലെന്നും മുന്‍ ജഡ്ജിമാര്‍ പറഞ്ഞു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ കെ. ചന്ദ്രു, ഡി. ഹരിപരന്താമന്‍ എന്നിവരുടേതാണ് പരാമര്‍ശം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ 79 ശതമാനവും ജനസംഖ്യയില്‍ പത്ത് ശതമാനം മാത്രം വരുന്ന മുന്നോക്ക ജാതിയില്‍പ്പെട്ടവരാണെന്നും ഇരുവരും പറഞ്ഞു. കെ. ചന്ദ്രുവും ഡി. ഹരിപരന്താമനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സുപ്രീം കോടതി ജഡ്ജിമാരില്‍ 34 ശതമാനം ബ്രാഹ്‌മണരാണെന്നും പട്ടികജാതി-പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളത് വെറും രണ്ട് ശതമാനം മാത്രമാണെന്നും ജഡ്ജിമാര്‍ പറഞ്ഞു.
പട്ടികവിഭാഗത്തില്‍ നിന്നും പിന്നോക്ക വിഭാഗത്തില്‍ നിന്നും ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പരമോന്നത കോടതികളില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് സാമൂഹ്യ നീതിക്ക് തടസമാണെന്ന് ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു.
കേരളത്തിലെ കീഴ്‌ക്കോടതികളില്‍ 74 ശതമാനം ജഡ്ജിമാരും സ്ത്രീകളാണെന്നും തമിഴ്‌നാട്ടിലിത് 64 ശതമാനമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം ഹൈക്കോടതികളിലും സുപ്രീം കോടതികളിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ ഒരു വനിതയെ പോലും സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചിട്ടില്ലെന്നും ഹരിപരന്താമന്‍ പറഞ്ഞു.
കൊളീജിയത്തിന്റെ പ്രവര്‍ത്തനം രഹസ്യാത്മകമാണെന്നും നിയമനത്തില്‍ സ്വജനപക്ഷപാതം കടന്നുവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊളീജിയം ശുപാര്‍ശ ചെയ്യുന്നവര്‍ പോലും തഴയപ്പെടുമ്പോള്‍ അന്തിമതീരുമാനം കേന്ദ്രസര്‍ക്കാരിന്റേതായി മാറുന്നുവെന്നും ഹരിപരന്താമന്‍ അഭിപ്രായപ്പെട്ടു.
2021ല്‍ ജോണ്‍ ബ്രിട്ടാസ് എം.പിയും ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.
Content Highlight: Brahmin supremacy in courts; including women are not represented; Former Judges