ന്യൂയോര്‍ക്ക്: വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന് 7 കോടി രൂപ നല്‍കി ഹോളിവുഡ് സൂപ്പര്‍ താരം ബ്രാഡ് പിറ്റ്. വംശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന കളര്‍ ഓഫ് ചെയ്ഞ്ച് എന്ന സംഘടനയ്ക്കണ് 1 ദശലക്ഷം ഡോളര്‍ ബ്രഡ് പിറ്റ് നല്‍കിയത്.
ഇന്ത്യന്‍ രൂപ 7 കോടി രൂപയോളം വരും ഇത്. നേരത്തെ അമേരിക്കയില്‍ പൊലീസുകാരന്‍ കഴുത്തില്‍ കാല് വെച്ച് കൊന്ന കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് പിന്നാലെ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ പ്രതിഷേധ പരിപാടിയിലും താരം പങ്കെടുത്തിരുന്നു.
മെയ് 25നാണ് ജോര്‍ജ് ഫ്ളോയ്ഡ് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്നത്. ഇതിനെതിരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത പ്രതിഷേധത്തില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്.
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും പ്രതിഷേധക്കാരെ സ്വീകരിക്കാന്‍ കാത്തിരിപ്പുണ്ടെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക