കോഴിക്കോട്: ജിമിക്കികമ്മല്‍ തീര്‍ത്ത അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. മലയാളവും കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിമിക്കികമ്മല്‍ പാട്ട് ഹിറ്റായി കഴിഞ്ഞു. പാട്ട് ഇതിനോടകം വിവിധ ഭാഷകളിലേക്ക് റിമേക്ക് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ കേരളപിറവി ദിനത്തോടനുബന്ദിച്ച്, കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തെ അടയാളപ്പെടുത്തി വ്യത്യസ്ഥമായ ഫിമെയില്‍ വേര്‍ഷന്‍ ജിമിക്കികമ്മലിന് “ജിമിക്കി കേരളം” എന്നപേരില്‍ നൃത്താവിഷ്‌ക്കാരം ഒരുക്കിയിരിക്കുകയാണ് ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ് എന്ന പുതിയ സംഘം. ഹിന്ദുസ്ഥാനി ഗായികയായ ഐശ്വര്യ കല്ല്യാണിയുടെ മനോഹരമായ ആലാപനത്തിലൂടെ ജിമിക്കിയുടെ ആദ്യ ഫീമെയില്‍ വേര്‍ഷന്‍ കൂടിയാവും ഇത്.
കേരളത്തിന്റെ അറുപത്തി ഒന്നാം പിറന്നാളിനോട് അനുബദ്ധിച്ചാണ് “ബൂഗീ ബട്ടര്‍ ഫ്‌ളൈയിംങ്‌സ്” ഈ നൃത്ത വീഡിയോയുമായി എത്തിയത്. തിരുവാതിരകളിയും ഒപ്പനയും മാര്‍ഗ്ഗംകളിയും ചേര്‍ത്ത് ഒരു ഫ്രഷ് ജിമിക്കി കമ്മലാണ് സംഘം അവതരിപ്പിച്ചത്.
കോഴിക്കോട് നന്മണ്ടയില്‍ നൂറ്റാണ്ടിലേറെയായി തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തറവാട്ടില്‍ വെച്ചാണ് ജിമിക്കി കമ്മലിന്റെ ഈ വ്യത്യസ്ഥവേര്‍ഷന്‍ ചിത്രീകരിച്ചത്.
Also Read‘ഇന്ദിര പോരാടിയ, സ്വപ്‌നം കണ്ട ഇന്ത്യയെ അസഹിഷ്ണുത സംശയത്തിലേക്ക് വലിച്ചെറിഞ്ഞു’; രാഹുല്‍ ഗാന്ധി
കഴിഞ്ഞ ദിവസം നിലവില്‍ വന്ന യൂട്യൂബ് ചാനലായ “ബൂഗി ബട്ടര്‍ഫ്ളൈസിന്റെ” പ്രഥമനൃത്തപരീക്ഷണമാണ് ഈ “ജിമിക്കി കേരളം”… രസകരമായ, വ്യത്യസ്തമായ പ്രമേയങ്ങളില്‍ നൃത്തവീഡിയോകള്‍ ഇറക്കാനുള്ള ലക്ഷ്യവുമായി ആരംഭിച്ച ഈ യൂട്യൂബ് ചാനലിന്റെ സാരഥികള്‍, നൃത്തം പ്രൊഫഷനാക്കാത്ത മൂന്ന് പേരാണ് – അഭിഭാഷകയായ രേഖ ദാസ്, ഡോക്ടറായ ജിത വിനീത്, മോഡലും ഫാഷന്‍ ഡിസൈനറുമായ അനീഷ ലാല്‍. നൃത്തത്തോട് അഭിനിവേശമുള്ള, പല മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കായിഇത്തരം കൗതുകകരമായ നൃത്തപ്രകടനങ്ങള്‍ക്ക് അവസരം ഉണ്ടാക്കാനുള്ളഒരു പ്ലാറ്റ്‌ഫോമായാണ് “ബൂഗി ബട്ടര്‍ഫ്ളൈസ്” എന്ന യൂട്യൂബ് ചാനല്‍ ഇവര്‍ ആരംഭിച്ചിരിക്കുന്നത്.
ആദ്യ വീഡിയോ ആയ “ജിമിക്കി കേരളം”, ഡപ്പാന്‍കുത്തൊന്നുമില്ലാതെ തിരുവാതിരകളിയുടെയും ഒപ്പനയുയുടെയും മാര്‍ഗ്ഗംകളിയുടെയും പരമ്പരാഗത ചുവടുകള്‍ മാത്രമായി “ജിമിക്കി” ഗാനത്തിന്റെ താളത്തിനൊപ്പം തന്നെ കൊറിയോഗ്രാഫി ചെയ്തത് സൈക്കോളജിസ്റ്റായ അശ്വതി വെള്ളൂറാണ്. രേഖ, ജിത, അനീഷ എന്നിവരോടൊപ്പം അശ്വതിയും “ജിമിക്കി കേരള”ത്തില്‍ നൃത്തം ചെയ്യുന്നുണ്ട്.
“ജിമിക്കി കമ്മല്‍” എന്ന ഒറ്റ പാട്ടിന്റെ താളത്തില്‍,ഗൃഹാതുരത തുളുമ്പുന്ന ഒരു പഴയ തറവാട്ടിന്റെ മുറ്റത്തും നടുത്തളത്തുംമുറിയിലുമായി അരങ്ങേറുന്ന തിരുവാതിരകളിയും മാര്‍ഗ്ഗംകളിയും ഒപ്പനയും ഓടിനടന്നു കാണുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൗതുകത്തിലൂടെയാണ് ഗാനചിത്രീകരണം. ഉമ്മറ കോലായില്‍ ഇരിക്കുന്ന മൂന്ന് മതങ്ങളില്‍പെട്ട മുത്തശ്ശിമാരുടെ സൗഹാര്‍ദ്ദവും “ജിമിക്കി കേരളം” അടയാളപ്പെടുത്തുന്നു.
ബ്യൂഗീസ് ബട്ടര്‍ ഫ്‌ളൈയിംങ്‌സിലെ രേഖാദാസിന്റെ ഭര്‍ത്താവായ അനൂപ് ഗംഗാധരനാണ് വ്യത്യസ്ഥമായ നൃത്താവിഷ്‌ക്കാരം സംവിധാനം ചെയ്തത്. “ജിമിക്കി കേരളം” മനോഹരമായി ചിത്രീകരിച്ചത് സ്‌മൈലി ക്രിയേറ്റേഴ്സ് എന്ന വീഡിയോ പ്രൊഡക്ഷന്‍ ടീമാണ്.