ന്യൂദല്‍ഹി: ചോദ്യങ്ങളില്‍ നിന്ന് വഴുതിമാറാന്‍ തീര്‍ച്ചയായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നരേന്ദ്ര മോദിയില്‍ നിന്ന് പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ ബ്രിട്ടന്‍ സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ച് പാര്‍ലമെന്റ് അംഗം തന്‍മഞ്ജീത് സിംഗ് ദേശായിയുടെ ചോദ്യത്തിന് ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ചാണ് ബോറിസ് ഉത്തരം പറഞ്ഞത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നുവന്നിരുന്നു. പിന്നാലെയായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തിയത്.
‘ പാര്‍ലമെന്റിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പതിവ് നിശബ്ദത നന്നായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും! ചോദ്യങ്ങള്‍ക്ക് മുന്നില്‍ എങ്ങനെ മികച്ച രീതിയില്‍ ഉരുണ്ടുകളിക്കണമെന്ന് ബോജോ നമോയില്‍ നിന്ന് പഠിക്കണം,” ് തരൂര്‍ പറഞ്ഞു.
ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തില്‍ തങ്ങളുടെ ആശങ്കകളും പ്രതിസന്ധിക്ക് വേഗത്തില്‍ പരിഹാരം കാണാനുള്ള തങ്ങളുടെ പ്രതീക്ഷകളും പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിക്കുമോ, സമാധാനപരമായ പ്രതിഷേധത്തിന് എല്ലാവര്‍ക്കും മൗലികാവകാശമുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ടോ? ‘ എന്നായിരുന്നു പാര്‍ലമെന്റില്‍ മഞ്ജീത് സിംഗ് ചോദിച്ചത്.
”തീര്‍ച്ചയായും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്നനെക്കുറിച്ച് ഞങ്ങള്‍ക്ക് ഗുരുതരമായ ആശങ്കകളുണ്ട്” എന്നായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക