പൃഥ്വിരാജ് – ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം തിയേറ്ററിൽ തകർത്തോടുകയാണ്.
പൃഥ്വിരാജ് – ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആടുജീവിതം തിയേറ്ററിൽ തകർത്തോടുകയാണ്.
ബ്ലെസിയുടെ മികച്ച സിനിമകളിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ആടുജീവിതം. കാഴ്ച എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ബ്ലെസി ഇത്രയും വർഷത്തിനിടയിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ.
തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി. എഴുതിയ കഥാപാത്രങ്ങൾക്ക് പിന്നെ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബ്ലെസി.
ഒരുപാട് വട്ടം തന്റെ കഥാപാത്രങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും അതിൽ ഇപ്പോഴും തന്നെ അസ്വസ്ഥമാക്കുന്ന കഥാപാത്രമാണ് ഭ്രമരത്തിലെ മോഹൻലാൽ അവതരിപ്പിച്ച ശിവൻകുട്ടിയെന്നും ബ്ലെസി പറയുന്നു. ഒരുപാട് സംസാരിക്കേണ്ട ഒന്നായിരുന്നു ചിത്രത്തിന്റെ ആംഗിളെന്നും എന്നാൽ അത് വേണ്ടവിധത്തിൽ ചർച്ചയായില്ലെന്നും ബ്ലെസി റെഡ്. എഫ്. എമ്മിനോട് പറഞ്ഞു.
ഒരുപാട് വട്ടം ഞാനെന്റെ കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ അസ്വസ്ഥമാക്കുന്ന ഒരാളാണ് ഭ്രമരത്തിലെ ശിവൻകുട്ടി. ശിവൻകുട്ടിയുടേത് ഒരു വല്ലാത്ത മാനസികവസ്ഥയാണ്.
എന്നുവെച്ചാൽ ഒരു പ്രതികാരത്തിന് വേണ്ടി ജീവിക്കുന്ന ആളാണ് അയാൾ. പ്രതികാരത്തിനായി നിന്നിട്ട് അവസാന നിമിഷം ഞാൻ എന്താണ് ചെയ്യുകയെന്ന് അറിയില്ല, എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ എന്ന് പറയുന്ന ഒരാളാണ്.
ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമാണ്. കാരണം മുന്നിൽ എതിരാളിയെ കിട്ടിയിട്ട് പ്രതികാരം ചെയ്യാതെ ക്ഷമിക്കാൻ പറ്റുന്നത് വലിയ കാര്യമാണ്. അതൊരുപാട് സംസാരിക്കേണ്ട ആംഗിൾ ആയിരുന്നു. എന്നാൽ എന്തുകൊണ്ടോ അത്രയും സംസാരിക്കപ്പെട്ടിട്ടില്ല.
Content Highlight: Blessy Talk About Character Of Mohanlal In Bramaram Movie