National
'മുസ്‌ലിങ്ങള്‍ കുറ്റവാളികളാണ്, എന്റെ വീട്ടില്‍ അവരെ കയറ്റില്ല; അവരുടെ വോട്ടും എനിക്ക് വേണ്ട': വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 12, 06:23 am
Thursday, 12th April 2018, 11:53 am

 

ജയ്പൂര്‍: രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. ഇന്ത്യയിലെ മുസ്‌ലിങ്ങളെല്ലാം കുറ്റവാളികളും ലവ് ജിഹാദില്‍ പ്രാഗത്ഭ്യമുള്ളവരുമാണെന്ന് രാജസ്ഥാനിലെ ബന്‍വാര്‍ സിംഗാള്‍ പറഞ്ഞത്.

മുസ്‌ലിങ്ങളെ അപമാനിക്കുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്. അല്‍വാര്‍ മണ്ഡലത്തിലെ മൂന്നര ലക്ഷം വരുന്ന മുസ്‌ലിങ്ങളും കുറ്റവാളികളാണെന്നാണ് സിംഗാളിന്റെ വിവാദ പ്രസ്താവന. മുസ്‌ലിങ്ങളെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറില്ലെന്നും അവരോട് താന്‍ വോട്ട് ചോദിക്കാറില്ലെന്നുമാണ് എം.എല്‍.എ യുടെ അഭിപ്രായം.


ALSO READ; ഉന്നാവോ ബലാത്സംഗം; കേസില്‍ സി.ബി.ഐ അന്വേഷണം ശക്തമാക്കുന്നു: ബി.ജെ.പി എം.എല്‍.എ ക്കെതിരെ കേസെടുത്തു


മുസ്‌ലിങ്ങളോട് ഒരിക്കലും ഞാന്‍ വോട്ട് ചോദിക്കാറില്ല. എല്ലാത്തരം കുറ്റകൃത്യങ്ങളും ചെയ്യുന്നവകരാണ് അവര്‍. ഞാന്‍ അവരോട് വോട്ട് ചോദിച്ചാല്‍ അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം കൂടി ഞാനേറ്റെടുക്കേണ്ടി വരും. അതുകൊണ്ട് ഒരിക്കല്‍ പോലും അവരോട് വോട്ട് ചോദിക്കില്ല. എന്നാണ് ബന്‍വാല്‍ പറഞ്ഞത്.

അല്‍വാറില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം

മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും സിംഗാള്‍ ഇതേ മറുപടി തന്നെയാണ് പറഞ്ഞത്. ഇത് രാഷ്ട്രീയമല്ലെന്നും തന്റെ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് മുസ്‌ലിങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.