കൊല്‍ക്കത്ത: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രീക്കറ്റ് താരവുമായ ഇംമ്രാന്‍ഖാന്റെ ചിത്രങ്ങള്‍ ബംഗാള്‍ ക്രിക്കറ്റ് അസോയിയേഷന്റെ ചുവരുകളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധപരിപാടി സംഘടിപ്പിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്.
ഇരുപത്തഞ്ചോളം ബി. ജെ.പി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുല്‍വ്വാമ ഭീകരാക്രമണത്തിന് ശേഷം ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്ത് സംഘം ചേരുകയും പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു.
ഒപ്പം “ഷെയിം ഓണ്‍ പാക്കിസ്താന്‍”,”:ഡൗണ്‍ ഡൗണ്‍ ഇംമ്രാന്‍ഖാന്‍” തുടങ്ങിയവ അച്ചടിച്ച പ്ലകാര്‍ഡുകളും ഉയര്‍ത്തിയിരുന്നു.
പുല്‍വ്വാമ ഭീകരാക്രമണത്തിന് പിന്നാലെ ബംഗ്‌ളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, മുംബൈ ബ്രബോണ്‍ സ്റ്റേഡിയം, ധര്‍മ്മശാല, ജയ്പൂര്‍ തുടങ്ങി നിരവധി സ്റ്റേഡിയങ്ങളില്‍ നിന്നും ഇമ്‌റാന്‍ ഖാന്റെ അടക്കം പാക് ക്രീക്കറ്റ് താരങ്ങളുടെ പോസ്റ്ററുകളും ചിത്രങ്ങളും മാറ്റിയിരുന്നു.