കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേതാവ് സുവേന്തു അധികാരിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോകുംവഴി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടന്നതായി പരാതി. ക്രൂഡ് ബോംബും കല്ലും ഉപയോഗിച്ച് അക്രമിച്ചെന്നാണ് ആരോപണം.
റാലിയില്‍ പങ്കെടുക്കാന്‍ ഹെറിയയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പോകുന്ന വഴിയായിരുന്നു അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൂഡ് ബോംബുകളും കല്ലുകളും എറിഞ്ഞതിനാല്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും ഏതാനും വാഹനങ്ങള്‍ക്കും നാശമുണ്ടായെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ ബി.ജെ.പിയുടെ വാദം തൃണമൂല്‍ തള്ളിക്കളഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക