റാഞ്ചി: ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക് സഭയില്‍ ആവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബലാത്സംഗ കേസുകള്‍ കുത്തനെ കൂടുകയാണെന്നും ആരോപിച്ചാണ് ആവശ്യം.
‘സ്ത്രീകള്‍ അവിടെ സുരക്ഷിതരല്ല, അതിനാല്‍ രാഷ്ട്രപതിയുടെ ഭരണം അവിടെ എര്‍പ്പെടുത്താന്‍ അനുകൂലമായ അവസ്ഥയാണ് ഇപ്പോള്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനായി രാഷ്ട്രപതിയുടെ ഭരണം ജാര്‍ഖണ്ഡില്‍ ഏര്‍പ്പെടുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,” ദുബെ പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് പ്രധാനമന്ത്രി പറയുമ്പോഴും കഴിഞ്ഞ വര്‍ഷം 4000 ബലാത്സംഗ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദുബെ പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയും ദുബെ ആരോപണം ഉന്നയിച്ചു.
”നമ്മുടെ പ്രധാനമന്ത്രി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോയെക്കുറിച്ച് സംസാരിക്കുന്നു, എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 4,000 ബലാത്സംഗ കേസുകള്‍ ജാര്‍ഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തുകയാണ്. 2013 ലെ ബലാത്സംഗക്കേസില്‍ മുഖ്യമന്ത്രി തന്നെ പ്രതിയാണെന്നും ഇക്കാര്യം ബോംബെ ഹൈക്കോടതിയില്‍ പരിഗണനയിലാണെന്നും,” ദുബെ ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക