[] ന്യൂദല്‍ഹി:അമേരിക്കന്‍ ചാര സംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ബി ജെ പിയെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കിയിട്ടുണ്ട്.ബി ജെ പി അടക്കമുള്ള ലോകത്തെ ആറ് സംഘടനകളെ എന്‍ എസ് എ നിരീക്ഷിക്കുന്നുവെന്ന എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
ഈജിപ്തിലെ മുസഌം ബ്രദര്‍ഹുഡ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ലെബനനിലെ അമല്‍ പാര്‍ട്ടി, വെനസ്വേലയിലെ ബൊളിവേറിയന്‍ കോണ്ടിനെന്റല്‍ കോ ഓര്‍ഡിനേറ്റര്‍, ഈജിപ്ഷ്യന്‍ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളാണ് അമേരിക്കയുടെ നിരന്തര നിരീക്ഷണത്തിന് വിധേയമായിരുന്നത്. വിക്കി ലീക്‌സ് സ്ഥാപകന്‍ എഡ്വേഡ് സ്‌നോഡനാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.