Daily News
വരുന്നു 'ചക്ദാ എക്‌സപ്രസ്'; ജൂലന്‍ ഗോസ്വാമിയുടെ ജീവിതവും സിനിമയാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 20, 05:59 am
Wednesday, 20th September 2017, 11:29 am

മുംബൈ: ബോളിവുഡില്‍ കഴിഞ്ഞ കുറച്ചുനാളായി കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. മില്‍ഖാ സിംഗിന്റെയും മേരികോമിന്റെയും സച്ചിന്റെയും ധോണിയുടെയുമെല്ലാം കഥ പറഞ്ഞ സിനിമകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

സൈനയുടെ കഥ പറയുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ നിരയിലേയ്ക്ക് ഏറ്റവും ഒടുവിലത്തെത് ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവചരിത്രസിനിമയാണ് വരുന്നത്. “ചക്ദാ എക്‌സപ്രസ്” എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുശാന്താ ദാസാണ്.


Also Read: ഭാവി ലോകത്തെ പുന:നിര്‍മ്മിക്കുക ഇന്ത്യയുടെയും ചൈനയുടെയും പ്രവര്‍ത്തനങ്ങള്‍: രാഹുല്‍ ഗാന്ധി


ഇതിനുമുമ്പും ജീവചരിത്രസിനിമകള്‍ എടുക്കാന്‍ പലരും സമീപിച്ചിരുന്നെന്നും ഇപ്പോഴാണ് അതിനു സമയമായതെന്നും ജൂലന്‍ ഗോസ്വാമി പ്രതികരിച്ചു. ആരാണ് ജൂലനെ സിനിമയില്‍ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അടുത്ത വര്‍ഷം നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്ന് സുശാന്ത ദാസ് പറഞ്ഞു.

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ചദ്കായിലാണ് ഗോസ്വാമിയുടെ ജനനം. 34 കാരിയായ ജൂലന്‍ വനിതാ ഏകദിനക്രിക്കറ്റില്‍ ത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്.