തിരുവനന്തപുരം: മദ്യവിതരണം ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ നടപ്പിലാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച ബെവ്ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായി തുടങ്ങി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ ആപ്പ് ലഭ്യമാകുമെന്നായിരുന്നു അറിയിപ്പെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞതിന് ശേഷമാണ് ആപ്പ് ലഭ്യമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമായെങ്കിലും ഒ.ടി.പി സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബെവ് ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കുള്ള മദ്യവില്‍പ്പന നാളെ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചിരുന്നു. ബുക്കിങ് സമയം രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് മദ്യവില്‍പ്പന നടത്തുക.
വെര്‍ച്വല്‍ ക്യൂവില്‍ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബെവ് ക്യൂ ആപ്പ് അഞ്ച് മണിയോടെ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ബീവറേജസ് ഔട്ട് ലെറ്റിന്റേയോ ബാറിന്റേയോ മുന്നില്‍ ഒരു സമയം അഞ്ച് അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരിക്കണം എത്തിച്ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
ബുക്കിങ്ങില്‍ ഒരാള്‍ വന്ന് കഴിഞ്ഞാല്‍ നാല് ദിവസത്തേക്ക് ആ നമ്പറില്‍ ബുക്ക് ചെയ്യാന്‍ പറ്റില്ല. ബുക്കിങ്ങില്‍ അനുമതി കിട്ടാത്ത ആരും മദ്യം വാങ്ങാന്‍ ബാറിന് മുന്നിലോ ഔട്ട് ലെറ്റിന് മുന്നിലോ വരാന്‍ പാടില്ലെന്നും ഇതെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക