national news
തിരിഞ്ഞുകൊത്തി അമിത് ഷായുടെ 'ബംഗാള്‍ പദ്ധതി'; പരസ്പരം കൊമ്പുകോര്‍ത്ത് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 08, 07:13 am
Thursday, 8th July 2021, 12:43 pm

കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി മുതിര്‍ന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷാ.

സംസ്ഥാന യുവജന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.പി. സൗമിത്ര ഖാന്‍ അമിത് ഷാ ഇടപെട്ടതിനെ തുടര്‍ന്ന് തീരുമാനം മാറ്റിയതായാണ് റിപ്പോര്‍ട്ട്. രാജിക്ക് പിന്നാലെ സംസ്ഥാന ബി.ജെ.പിക്കെതിരെ സൗമിത്ര ഖാന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

സൗമിത്ര ഖാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

രാജിവെക്കുന്ന വിവരം അറിയിച്ച ഖാന്‍ സുവേന്തു അധികാരിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ മൊത്തം മികവ് സുവേന്തു തട്ടിയെടുക്കുന്നെന്നായിരുന്നു വിമര്‍ശനം. ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷിനേയും ഖാന്‍ രൂക്ഷായി വിമര്‍ശിച്ചിരുന്നു.

ബംഗാള്‍ തെരഞ്ഞടുപ്പിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടയില്‍ പുതിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന ആയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: BJP conflict,  Bengal BJP MP Quits Party Post, Retracts ‘Under Amit Shah’s Instruction’