ദളപതി വിജയ്‌യുടെ പുതിയ ചിത്രം ‘ബീസ്റ്റി’ലെ പുതിയ ഗാനം പുറത്ത്. ഇതിനോടകം തന്നെ അറബിക് കുത്ത് എന്ന പേരില്‍ വമ്പന്‍ ഹൈപ്പുയര്‍ത്തിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
വിജയ്‌യും പൂജ ഹെഗ്ഡയും എത്തുന്ന പാട്ട് വര്‍ണാഭമായ സെറ്റ് കൊണ്ടും തമിഴ്-അറബിക്ക് സ്റ്റൈലും കൊണ്ടും ഗംഭീരമാക്കിയിട്ടുണ്ട്. പാട്ടിലെ ചില രംഗങ്ങളും ചിത്രീകരണ വീഡിയോകളും പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗാനം പുറത്തുവന്ന് ഒരു മണിക്കൂര്‍ തികയും മുമ്പേ ഒരു മില്യണ്‍ പ്രേക്ഷകരാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയത്. പാട്ടിന്റെ പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
വീഡിയോയില്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാര്‍ത്തികേയനുമെത്തിയിരുന്നു.
സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയാകുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയാക്കിയത്.