ഏഷ്യാ കപ്പിന് മുന്നോടിയായുള്ള തങ്ങളുടെ അവസാന പര്യടനത്തിലാണ് ഇന്ത്യ. സിംബാബ്‌വേയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ പര്യടനത്തിലുള്ളത്.
ഓഗസ്റ്റ് 18ന് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീമിന് ഒരു പുതിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബി.സി.സി.ഐ. ഹോട്ടലില്‍ കുളിക്കുമ്പോള്‍ വെള്ളം കുറച്ചുപയോഗിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശിച്ചിരിക്കുന്നത്.
സിംബാബ്‌വേയുടെ തലസ്ഥാനമായ ഹരാരെയില്‍ ജലക്ഷാമം രൂക്ഷമാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും കഴിഞ്ഞ പല ദിവസങ്ങളിലും കുടിവെള്ളം പോലും ലഭ്യമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘ഹരാരെയിലെ ജലലഭ്യത അല്‍പം മോശപ്പെട്ട സ്ഥിതിയിലാണ്. അത് നമ്മുടെ കളിക്കാര്‍ക്ക് അറിയുകയും ചെയ്യാം. അതുകൊണ്ട് എന്തുവിലകൊടുത്തും വെള്ളം പാഴാക്കരുതെന്നും പെട്ടെന്നുതന്നെ കുളിക്കണമെന്നും താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാരണമൊന്നുകൊണ്ടുതന്നെ ടീമിന്റെ പൂള്‍ സെഷനുകളും വെട്ടിക്കുറച്ചിരിക്കുകയാണ്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ്‌സ്‌പോര്‍ട്ടിനോട് പറഞ്ഞു.
‘ഞങ്ങള്‍ കഴിവതും വെള്ളം കുറച്ചാണ് ഉപയോഗിക്കുന്നത്. ഹരാരെയിലെ പിച്ചും വളരെ വരണ്ടതാണെന്ന് നമുക്ക് കാണാന്‍ സാധിക്കും. അത് മാനേജ് ചെയ്യാന്‍ ഞങ്ങള്‍ക്കാകും,’ താരങ്ങളിലൊരാള്‍ പറഞ്ഞു.
ക്യാപ്റ്റന്‍ റെഗിസ് ചക്കാബ്‌വയുടെയും സൂപ്പര്‍ താരം സിക്കന്ദര്‍ റാസയുമടങ്ങുന്ന ബാറ്റിങ് നിരയാണ് ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. സെഞ്ച്വറികള്‍ കൊണ്ടുള്ള ആറാട്ടായിരുന്നു ഇരുവരും പരമ്പരയില്‍ പുറത്തെടുത്തത്.
കെ.എല്‍. രാഹുല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകാന്‍ സാധിക്കില്ല. ഓഗസ്റ്റ് 18നാണ് പരമ്പരയിലെ ആദ്യ മത്സരം. ഓഗസ്റ്റ് 20ന് രണ്ടാം ഏകദിനവും ഓഗസ്റ്റ് 22ന് മൂന്നാം മത്സരവും നടക്കും.