Entertainment news
'ഫാമിലി അല്ല ഫാലിമി'; ബേസിലിന്റെ പുതിയ ചിത്രം ഫാലിമി ഗ്ലിമ്പ്‌സ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 04, 05:01 pm
Wednesday, 4th October 2023, 10:31 pm

ബേസില്‍ ജോസഫ് പ്രധാന വേഷത്തില്‍ എത്തുന്ന ഫാലിമിയുടെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അങ്കിത് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ എന്ന അറയിച്ചുകൊണ്ടാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

ബബ്ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നിതിന്‍ രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘ഫാലിമി’. സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാതാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്. ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്.

പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഐബിന്‍ തോമസുമാണ്. ‘ ചിത്രത്തിന്റെ മേക്ക് അപ്പ് സുധി സുരേന്ദ്രന്‍. കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍. ബേസില്‍ നായകനാകുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പി സി സ്റ്റണ്ട്‌സ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം. സി.ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്.

കഠിന കഠോരമീ അണ്ഡകടാഹമാണ് ബേസില്‍ പ്രധാന വേഷത്തില്‍ എത്തി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Content Highlight: Basil joseph new movie falimy glimpse video is out now