തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. അഴിമതി നിരോധനനിയമത്തിലെ സെക്ഷന്‍ 17 എ ഭേദഗതിക്കെതിരെയാണ് സമീപിച്ചത്.
ബാര്‍കോഴക്കേസ്, പാമോലിന്‍ കേസ് എന്നിവയെ ഭേദഗതി ബാധിക്കും വി.എസ് ചൂണ്ടിക്കാട്ടി.
നേരത്തെ ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ ആണെങ്കില്‍ ആരാണ് അനുമതി തേടേണ്ടത് എന്നീ വിഷയങ്ങളില്‍ ഹൈക്കോടതി വിജിലന്‍സിന്റെ നിലപാട് ആരാഞ്ഞിരുന്നു.
ALSO READ: ദല്‍ഹിയില്‍ സ്റ്റാലിന്‍-കെജ്‌രിവാള്‍ കൂടിക്കാഴ്ച
വിജിലന്‍സ് കോടതി ഉത്തരവിലെ വ്യത്യസ്ത ഭാഗങ്ങള്‍ ചോദ്യം ചെയ്ത് വി. എസ് അച്യുതാനന്ദനും കെ.എം. മാണിയും നല്‍കിയ ഹരജികളാണു കോടതിയിലുള്ളത്.
തുടരന്വേഷണം ആവശ്യമാണെന്ന വിജിലന്‍സ് കോടതി ഉത്തരവു തടയണമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു മാണിയുടെ ഹരജി. നടപടി അവസാനിപ്പിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നിര്‍ദേശിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭ്യമാക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണു വി.എസിന്റെ ഹരജി.
WATCH THIS VIDEO: