സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ നിന്നും നീണ്ട 17 വർഷത്തെ കളി ജീവിതം ഉപേക്ഷിച്ചാണ് മെസി ബാഴ്സലോണയിലേക്ക് ചേക്കേറിയത്.
ബാഴ്സയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെ കളി പഠിച്ച മെസി പിന്നീട് സീനിയർ ടീമിലേക്ക് എത്തിപ്പെടുകയായിരുന്നു.
ബാഴ്സയിലെ സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബ് മാനേജ്മെന്റുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും മൂലമാണ് മെസി കാറ്റലോണിയൻ ക്ലബ്ബ് വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്.
വരുന്ന ജൂൺ മാസത്തോടെ പി. എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
എന്നാൽ ബാഴ്സലോണയിലേക്ക് മെസിയെ തിരികേയെത്തിക്കാനുള്ള ഫണ്ട് സംഘടിപ്പിക്കാനായി ക്ലബ്ബ് പുതിയ സ്പോൺസേഴ്സിനെ തേടുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.
സ്പാനിഷ് മാധ്യമ പ്രവർത്തകനായ ജെറാർദ് റൊമേറോയാണ് മെസിയെ ക്ലബ്ബിലെത്തിക്കാനായി ബാഴ്സ പുതിയ സ്പോൺസേഴ്സിനെ തേടുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ചതിനാൽ ഫണ്ട് വിനിയോഗിക്കുന്നതിന് നിയന്ത്രണമുള്ളത് കൊണ്ടാണ് ബാഴ്സക്ക് മെസിയെ സൈൻ ചെയ്യുന്നതിനായി പുതിയ സ്പോൺസറെ തേടേണ്ടി വന്നത്.
അതേസമയം നീണ്ട ബാഴ്സലോണ കരിയറിൽ 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളാണ് മെസി സ്വന്തമാക്കിയത്. കൂടാതെ ബാഴ്സലോണയിൽ നിന്നും 10 ലീഗ് കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് ട്രോഫിയും മെസി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ലാ ലിഗയിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളുമായി 71 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.