വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാനത്തെ പരമ്പരയിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. അര്‍ണോസ് വേല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തേയും പരമ്പരയില്‍ 80 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സും നേടി. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്ഡീസിനെ 109 റണ്‍സിന് കടുവകള്‍ തകര്‍ക്കുകയായിരുന്നു.
ബംഗ്ലാദേശിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ജാക്കര്‍ അലിയാണ്. 41 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 72 റണ്‍സാണ താരം അടിച്ചെടുത്തത്. 175.61 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. താരത്തിന് പുറമെ ഓപ്പണര്‍ പര്‍വെസ് ഹുസെയ്ന്‍ ഇമോന്‍ 39 റണ്‍സും മെഹ്ദി ഹസന്‍ മിര്‍സ് 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി.
West Indies vs Bangladesh | 3rd T20I
Innings Break | West Indies need 190 runs to win
മറുപടിക്ക് ഇറങ്ങിയ വിന്‍ഡീസിന് മോശം തുടക്കമായിരുന്നു. ആദ്യ പന്തില്‍ ഓപ്പണര്‍ ബ്രണ്ടന്‍ കിങ് പൂജ്യത്തിന് പുറത്താകുകയായിരുന്നു. പിന്നീട് കടുവകളുടെ സമ്മര്‍ദത്തിലാകുകയായിരുന്നു വിന്‍ഡീസ്. റൊമാരിയോ നേടിയ 33 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറില്‍ ടീമിന് അധിക ദൂരം മുന്നോട്ട പോകാന്‍ സാധിച്ചില്ല. മറ്റുള്ളവരും വേഗത്തില്‍ കൂടാരം കയറിയപ്പോള്‍ തോല്‍വി പൂര്‍ണമായി.
ബംഗ്ലാദേശിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് റാഷിദ് പൊസൈന്‍ ആയിരുന്നു. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. തുടര്‍ന്ന് തസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റും തന്‍സിം ഹസന്‍,ഹസന്‍ മുഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
Content Highlight: Bangladesh Won T-20 series Against West Indies