ധാക്ക: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍.
‘നിലവിലെ സാഹചര്യങ്ങളില്‍” കണക്കിലെടുത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിയിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രദേശത്തെ 10 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കും.
ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓപ്പറേറ്റര്‍മാര്‍ തിങ്കളാഴ്ച നെറ്റ് വര്‍ക്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ (ബി.ടി.ആര്‍സി) ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഗ്രാമീണ്‍ഫോണ്‍, ടെലിടോക്ക്, റോബി, ബംഗ്ലാങ്ക് എന്നിവയ്ക്ക് അതിര്‍ത്തി പ്രദേശങ്ങളിലെ നെറ്റ് വര്‍ക്ക് കവറേജ് ‘രാജ്യത്തിന്റെ സുരക്ഷയ്ക്കായി’ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന്
ഞായറാഴ്ച ഉത്തരവ് നല്‍കി.