മമ്മൂട്ടിയോട് ചാൻസ് ചോദിച്ചുകൊണ്ട് മെസേജ് അയച്ച അനുഭവം പങ്കുവെക്കുകയാണ് നടൻ ഭഗത് മാനുവൽ. ചാൻസ് ചോദിച്ചിട്ട് എല്ലാവരെയും വിളിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയോടും ചോദിച്ചിട്ടുണ്ടെന്നും ഭഗത് പറഞ്ഞു. എല്ലാവരോട് ചോദിച്ചതിന് ശേഷം മമ്മൂട്ടിയോടും ചോദിക്കാമെന്ന് കരുതി മെസേജ് അയച്ചെന്ന് ഭഗത് പറഞ്ഞു. എന്നാൽ മറുപടി ആയിട്ട് ഒരു കൈ കൂപ്പുന്ന ചിഹ്നമാണ് അയച്ചതെന്നും അതിന്റെ അർത്ഥമെന്താണെന്ന് മനസിലായില്ലെന്നും ഭഗത് മാനുവൽ പറയുന്നുണ്ട്. അജു വർഗീസിന്റെ കൂടെ തങ്ങളുടെ പുതിയ പടത്തിന്റെ വിശേഷങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്‌സുമായി പങ്കുവെക്കുകയായിരുന്നു ഭഗത് മാനുവൽ.
‘ഞാൻ ചാൻസ് ചോദിച്ചിട്ട് എല്ലാവരെയും വിളിച്ചിട്ടുണ്ട്. ഒത്തിരി സന്തോഷം തോന്നിയത് എന്താണെന്ന് വെച്ചാൽ എല്ലാവർക്കും മെസേജ് അയച്ചതിനു ശേഷം ഇനി മമ്മൂക്കയുടെ അടുത്ത് കൂടി ചോദിച്ചേക്കാം എന്ന് കരുതി. ഇനി അതിന്റെ കൂടെ കുറവുകൂടെ വേണ്ട. മമ്മൂക്കയുടെ അടുത്തും ചോദിക്കാം എന്ന് കരുതി.
തെറി വിളിക്കുക ആണെങ്കിലും മെസ്സേജ് അയച്ചാൽ മതിയല്ലോ. എന്നിട്ട് ഞാൻ മമ്മൂക്കക്ക് ഒരു മെസ്സേജ് അയച്ചു. തിരിച്ച് ഇങ്ങനെ കൈകൂപ്പി കൊണ്ട് ഒരു മെസ്സേജ്. എന്താ അതിനർത്ഥം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. മേലാൽ ചോദിക്കരുത് എന്നാണോ എന്നറിയില്ല. ഇക്ക എന്താ ഉദ്ദേശിച്ചത് എന്നറിയില്ല,’ഭഗത് മാനുവൽ പറഞ്ഞു.
ഈ തന്നെ താൻ സീനിയർ സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ടെന്ന് അജു വർഗീസ് കൂട്ടിച്ചേർത്തു. കൊവിഡിന് തൊട്ടുമുമ്പ് സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ച അനുഭവവും അജു അഭിമുഖത്തിൽ പങ്കുവെച്ചു.
‘ചാൻസ് കിട്ടാത്ത സീനിയർ സംവിധായകരോട് ചാൻസ് ചോദിക്കാറുണ്ട്. കൊവിഡിന് തൊട്ടുമുമ്പ് സത്യൻ സാറിനോട് ഞാൻ മെസേജ് അയച്ചു ഞാൻ അജു വർഗീസ്, മലർവാടി ആർട്സ് ക്ലബ്ബിൽ നിന്നും വന്നതാണ് എന്നൊക്കെ പറഞ്ഞ് ഒരു പാരഗ്രാഫിൽ മെസേജ് അയച്ചു. ചാൻസ് ചോദിക്കലാണ് ഉദ്ദേശം. തിരിച്ച് സാറ് താങ്ക് യു എന്നെ അയച്ചുള്ളു.
അതിന്റെ അർത്ഥം മനസ്സിലായില്ല. ഞാൻ പിന്നെ താങ്ക് യുവിന് എനിക്കറിയാത്ത മീനിങ് ഉണ്ടോ നോക്കി. സാറിനെ ഞാൻ അങ്ങനെ കണ്ടിട്ട് ഒന്നുമില്ല സാറിൻറെ കൺട്രോളർ ആയി വർക്ക് ചെയ്യുന്ന സേതു ചേട്ടനോട് സ്റ്റിൽ ആക്ടീവ് ആയിട്ട് ചാൻസ് ചോദിക്കുന്നുണ്ട്,’ അജു വർഗീസ് പറഞ്ഞു.
Content Highlight: Bagath manuel about an incident with mammootty