സ്ത്രീധനം വാങ്ങില്ലെന്ന് യുവാക്കള്‍ സത്യവാങ്മൂലം നല്‍കണം; ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
Daily News
സ്ത്രീധനം വാങ്ങില്ലെന്ന് യുവാക്കള്‍ സത്യവാങ്മൂലം നല്‍കണം; ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st October 2014, 2:55 pm

dowry01[]ബേറേയ്ല്ലി: സ്ത്രീധനം വാങ്ങില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ അവിവാഹിതരായ യുവാക്കളോട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കുന്ന യുവാക്കളോട് സത്യവാങ്മൂലം വാങ്ങുന്നത് നിര്‍ബന്ധമാക്കമമെന്ന് ആവശ്യപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും വിജ്ഞാപനം അയച്ചുകഴിഞ്ഞു. ആരെങ്കിലും സത്യവാങ്മൂലം നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ അവരുടെ ജോലി പോകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവാഹം കഴിക്കുമ്പേള്‍ വധുവിന്റെ മാതാപിതാക്കളുടെ കൈയില്‍ നിന്ന് ചെക്കുകളോ, ഫിക്സ്സഡ് ഡപ്പോസിറ്റുകളോ, മറ്റ് വിലമതിക്കുന്ന വസ്തുക്കളോ വാങ്ങാന്‍ പാടില്ലെന്നും ജില്ലാ പ്രബേഷന്‍ ഓഫീസര്‍ പറയുന്നു.

സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടറുടെ ഒപ്പോടുകൂടിയ കത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും അയച്ചുകഴിഞ്ഞു. സത്യവാങ്മൂലം എങ്ങനെ സമര്‍പ്പിക്കണം എന്നുള്ളതിന്റെ വിശദവിവങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയ ആപത്താണ് സ്ത്രീധന സമ്പ്രദായം എന്നും സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മക്കളുടെ വിവാഹം നടത്താന്‍ കഷ്ടപ്പെടുന്ന അച്ചനമ്മമര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നും സ്ത്രീധനം വാങ്ങുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നും ദിവാരി പറഞ്ഞു.

സ്ത്രീധനത്തന്റെ പേരിലാണ് മൂന്നില്‍ രണ്ട് ഭാഗം സ്ത്രീകണം ആക്രമിക്കപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം വാക്കുകള്‍ക്കതീതമാണെന്നും മറ്റ് സംസ്ഥാനങ്ങളും ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ഈ തീരുമാനം കൈകൊള്ളണമെന്നും ഓള്‍ ഇന്ത്യ ഡമോഗ്രാറ്റിക് വുമണ്‍സ് അസോസിയേന്‍ ജനറല്‍ സെക്രട്ടറി ജഗ്മതി സന്‍ഗ്വാന്‍ പറഞ്ഞു.