പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുള്ള പോഷക സമൃദ്ധമായ ഒരു ബേബി ഫുഡ്
Kitchen Tricks
പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുള്ള പോഷക സമൃദ്ധമായ ഒരു ബേബി ഫുഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2015, 7:22 pm

Baby-food-3കുട്ടികളുടെ ശാരീരിക മാനിസിക വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ് പോഷക സമൃദ്ധമായ ആഹാരങ്ങള്‍. പ്രായത്തിനനുസരിച്ചുള്ള ആഹാരങ്ങളാണ് ഇതിനായി അവര്‍ക്ക് നമ്മള്‍ നല്‍കേണ്ടത്. ഇന്‍സ്റ്റന്റ് ബേബി ഫുഡുകളേക്കാള്‍ നല്ലത് നമ്മുടെ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ആഹാരങ്ങളാണ്. പഴവും പച്ചക്കറിയുമെല്ലാം അവര്‍ക്ക് കൊടുക്കേണ്ടവതന്നെ.

എന്നാല്‍ മുതിര്‍ന്നവര്‍ക്കുണ്ടാക്കുന്ന ആഹാരങ്ങള്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കാമോ? അരുത്. പഴമാണെങ്കിലും പച്ചക്കറിയാണെങ്കിലും മത്സ്യമാണെങ്കിലും അത് കുട്ടികള്‍ക്ക് കഴിക്കാവുന്ന രൂപത്തിലും രുചിയിലും വേണം പാകം ചെയ്യാന്‍ ഇവിടെയിതാ പച്ചക്കറികള്‍ കൊണ്ടുണ്ടാക്കാവന്ന സ്വാദിഷ്ടമായ ഒരു ബേബി ഫുഡ്.


ചേരുവകള്‍


1. മധുരക്കിഴങ്ങ് – ഇടത്തരം വലിപ്പത്തില്‍ രണ്ടെണ്ണം
2. കാരറ്റ് – വലുത് മൂന്നെണ്ണം
3. കോളിഫ്‌ലവര്‍ ഇതളുകള്‍- ഒരു ഇടത്തരം വലിപ്പത്തിലുള്ള കോളീഫ്‌ലവറില്‍ നിന്നും വേര്‍പെടുത്തിയത്
4. തക്കാളി-  1 എണ്ണം, ഇടത്തരം വലിപ്പം
5. തണുത്ത പട്ടാണി കടല- അര കപ്പ്
6. ഒനിയന്‍ പൗഡര്‍- കാല്‍ ടീസ്പൂണ്‍
7. ഗാര്‍ലിക് പൗഡര്‍ – കാല്‍ ടീസ്പൂണ്‍
8. കുരുമുളക് പൊടി – 1 ടീസ്പൂണ്‍
9. മല്ലിപ്പൊടി- 1 ടീസ്പൂണ്‍
10. പെരുഞ്ചീരകം പൊടി- അര ടീസ്പൂണ്‍
11. ജീരകപ്പൊടി- കാല്‍ ടീസ്പൂണ്‍
12 വെള്ളം- അര ടീസ്പൂണ്‍


ഉണ്ടാക്കുന്ന വിധം


1.എല്ലാ പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കുക. കാരറ്റും മധുരക്കിഴങ്ങുകളും തൊലികളയുക.  എല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക.
2. പട്ടാണിക്കടല വെള്ളത്തില്‍ ഉട്ടുവെക്കുക
3. അരകപ്പ് വെള്ളത്തില്‍ എല്ലാ പച്ചക്കറികളും 10 മിനിറ്റ് നേരം അടച്ച് വെച്ച് വേവിക്കുക. സമയത്തിന് ഇളക്കുക.
4. എല്ലാം സുഗന്ധ വ്യഞ്്ജന പൊടികളും ഇതിലേക്ക് ചേര്‍ക്കുക. പത്ത് മിനിറ്റ് വീണ്ടും അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റിയതായി കണ്ടാല്‍ അല്‍പ്പം കൂടി വെള്ളം ചേര്‍ക്കുക. അടിയില്‍ പിടിക്കാതിരിക്കാന്‍ അത് സഹായിക്കും.
5. മധുരക്കിഴങ്ങും കാരറ്റും വെന്തുകഴിഞ്ഞാല്‍ നന്നായി ഉടയ്ക്കുക. എങ്കിലേ അത് കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ പാകത്തിലാകൂ.. കുട്ടിക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അല്‍പ്പം കൂടി വെള്ളം ചേര്‍ത്ത് കട്ടികുറയ്ക്കാം

 

courtesy: malyalime.com