Film News
അയ്യപ്പസ്വാമിയല്ലേ; മധുര മനോഹര മോഹത്തിലെ പുതിയ പാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 11, 06:04 am
Sunday, 11th June 2023, 11:34 am

ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മധുര മനോഹര മോഹം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. അയ്യപ്പസ്വാമിയല്ലേ എന്ന ഗാനമാണ് മ്യൂസിക് 247 ചാനലിലൂടെ പുറത്ത് വിട്ടത്.

ഹിഷാം അബ്ദുള്‍ വഹബ് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സന്നിതാനന്ദനാണ്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാകുന്ന ചിത്രമാണ് മധുര മനോഹര മോഹം. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിജയ രാഘവന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോണക്സ് സേവിയര്‍. കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇ.എ. (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍.

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍.

Content Highlight: ayyappaswamiyalle song from madhura manohara moham