national news
മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണം; തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
14 hours ago
Sunday, 16th March 2025, 6:56 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ത്രിംബകേശ്വറിലെ തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ്. മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് ക്രൂരനാണെന്നും മറാത്ത രാജാവായ സംബാജി മഹാരാജിനോട് ക്രൂരത കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് ശവകുടീരം വെയ്ക്കരുതെന്നുമാണ് ശാസ്ത്രി മഹാരാജിന്റെ ആവശ്യം.

ഔറംഗസേബ്, തന്റെ ഭരണകാലത്ത് അക്രമങ്ങളും ക്രൂരതയും നടത്തിയിരുന്നുവെന്നും ഇത് കാരണം മഹാരാഷ്ട്രയിലെ ജനങ്ങള്‍ വലിയ രീതിയില്‍ കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നുവെന്നും ശാസ്ത്രി മഹാരാജ് ആരോപിച്ചു.

ഇത്രയും ക്രൂരനായ ഒരു നേതാവിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ സ്ഥാപിക്കരുതെന്നും ശവകുടീരം പൊളിച്ചുമാറ്റാനും താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരിയും അക്രമാസക്തനും സാമൂഹിക വിഘടനവാദിയുമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് അദ്ദേഹം വലിയ ദുരിതം അനുഭവിച്ചിരുന്നുവെന്നും ശാസ്ത്രി മഹാരാജ് പറഞ്ഞു.

സംഭാജി മഹാരാജിനെ അയാള്‍ പീഡിപ്പിച്ചുവെന്നും മാത്രമല്ല ഔറംഗസേബ് സ്വന്തം പിതാവിനെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു ശവകുടീരം തകര്‍ക്കണമമെന്നും ഇതിന് പിന്നില്‍ വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ ശവകുടീരം നീക്കം ചെയ്തില്ലെങ്കില്‍ ഛത്രപതി ശിവജിയുടെയും സംഭാജിയുടെയും അനുയായികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹിന്ദുത്വ പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

Content Highlight: Aurangzeb’s tomb in Maharashtra should be removed: Tantrapeethadhiswar Aniket Shastri Maharaj