Tribal Issues
അട്ടപ്പാടി നിവാസികള്‍ വനംമന്ത്രി കെ.രാജുവിന്റെ വാഹനം നടുറോട്ടില്‍ തടഞ്ഞു (വീഡിയോ)
രാജേഷ് വി അമല
2018 Jul 22, 04:31 am
Sunday, 22nd July 2018, 10:01 am

അട്ടപ്പാടി: അട്ടപ്പാടിയില്‍ ജനങ്ങള്‍ വനംമന്ത്രി കെ രാജുവിന്റെ വാഹനം തടഞ്ഞു. കനത്ത മഴയില്‍ ദുരിതം വിതച്ച അട്ടപ്പാടിയില്‍ കാട്ടാന ശല്യംകൂടി രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സ്വദേശിനിയായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തി പരാതി പറഞ്ഞത്.

ദുരിതം വിതച്ച അട്ടപ്പാടിയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു വനം മന്ത്രി കെ.രാജു.പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വഴി തടഞ്ഞ് പരാതി പറയേണ്ട അവസ്ഥയിലെത്തിയത്.

 

രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.