Cricket
വിക്കറ്റ് വേട്ടയില്‍ സഹീര്‍ഖാനെയും മറികടന്ന് അശ്വിന്‍; ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ നാലാമത്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jun 15, 04:25 pm
Friday, 15th June 2018, 9:55 pm

ബംഗലൂരു: ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ സഹീര്‍ഖാനെ മറികടന്ന് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ അശ്വിന് ടെസ്റ്റില്‍ ആകെ 315 വിക്കറ്റുകളായി.

ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ നാലാമതാണ് അശ്വിന്‍. 58 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കൊയ്തത്. നേരത്തെ ഏറ്റവും വേഗത്തില്‍ 250, 300 വിക്കറ്റ് എന്ന റെക്കോഡ് അശ്വിന്‍ സ്വന്തമാക്കിയിരുന്നു.

ALSO READ: സല്യൂട്ട് ക്യാപ്റ്റന്‍; ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അഫ്ഗാന്‍ താരങ്ങളെ ക്ഷണിച്ച് രഹാനെ, കൈയടിച്ച് ഇന്ത്യന്‍ ടീം, (വീഡിയോ)

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുബ്ലെയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകനും പരിശീലകനുമായ കുംബ്ലെ ലോകക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനുമാണ്. ഇന്ത്യയ്ക്ക് ആദ്യലോകകപ്പ് സമ്മാനിച്ച കപില്‍ ദേവ് 131 ടെസ്റ്റില്‍ 434 വിക്കറ്റുമായി രണ്ടാമതാണ്.

103 ടെസ്റ്റില്‍ 417 വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗാണ് ഇനി അശ്വിന് മുന്നിലുള്ളത്. സഹീര്‍ ഖാന്‍ 92 ടെസ്റ്റില്‍ നിന്ന് നേടിയത് 311 വിക്കറ്റാണ്.

WATCH THIS VIDEO: