ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഹാല്‍. ചിത്രത്തില്‍ ഷെയ്ന്‍ നിഗമാണ് നായകനായി എത്തുന്നത്.
ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്. ഇപ്പോള്‍ ഹാല്‍ സിനിമയെ കുറിച്ച് പറയുകയാണ് നിഷാദ് കോയ.
നായകനായ ഷെയ്ന്‍ നിഗത്തിന്റെ ജീവിതത്തില്‍ പക്കാ കൊമേഴ്ഷ്യല്‍ എന്റര്‍ടൈമെന്റ് എന്ന രീതിയില്‍ ഒരു ലവ് സ്‌റ്റോറി അധികം വന്നിട്ടില്ലെന്നാണ് നിഷാദ് പറയുന്നത്. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷെയ്ന്‍ നിഗത്തിന്റെ ഡാന്‍സ് ചെയ്യാനുള്ള കഴിവ് ഉപയോഗപ്പെടുത്തി കൊണ്ട് വരുന്ന മ്യൂസിക്കല്‍ റൊമാന്റിക്കല്‍ സ്റ്റോറിയാണ് ഹാല്‍ എന്നും നിഷാദ് പറഞ്ഞു. നല്ല ബജറ്റില്‍ അത്യാവശ്യം ക്വാളിറ്റിയിലാണ് ഈ സിനിമ ചെയ്യുന്നതെന്നും പാട്ടുകളുടെ വിഷ്വല്‍സ് കണ്ടാല്‍ അത് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹാല്‍ ഏപ്രില്‍ 24ന് റിലീസ് വെച്ചിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ സിനിമയാണ്. ആ സിനിമയുടെ ബാക്കിയുള്ള വര്‍ക്കുകളൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തിന്റെ ജീവിതത്തില്‍ ഒരു പക്കാ കൊമേഴ്ഷ്യല്‍ എന്റര്‍ടൈമെന്റ് എന്ന രീതിയില്‍ ഒരു ലവ് സ്‌റ്റോറി അധികം വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ലവ് സ്‌റ്റോറികള്‍ വന്നിട്ടുണ്ടെങ്കിലും അതൊക്കെ വേറൊരു രീതിയില്‍ കഥ പറയുന്നതാണ്. അയാളിലെ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലുള്ള ഡാന്‍സ് ചെയ്യാനുള്ള കഴിവൊക്കെ ഉപയോഗപ്പെടുത്തി കൊണ്ട് വരുന്ന ഒരു മ്യൂസിക്കല്‍ റൊമാന്റിക്കല്‍ സ്റ്റോറിയാണ് ഹാല്‍.
ഒരുപാട് പാട്ടുകളൊക്കെയുള്ള ഒരു സിനിമ കൂടിയാണ് ഹാല്‍. നല്ല ബജറ്റില്‍ അത്യാവശ്യം ക്വാളിറ്റിയിലാണ് ഈ ചിത്രം ചെയ്യുന്നത്. അതിലെ പാട്ടുകള്‍ ഇറങ്ങിയാല്‍ ആ വിഷ്വല്‍സ് കണ്ടാല്‍ അത് മനസിലാകും. വലിയ ക്രൗഡും കാര്യങ്ങളുമൊക്കെയായിട്ടാണ് ചെയ്തിരിക്കുന്നത്,’ നിഷാദ് കോയ പറയുന്നു.
Content Highlight: Nishad Koya Talks About Shane Nigam’s Haal Movie