Kollywood
തമിഴ് അഴകിയായി മഞ്ജു വാര്യര്‍; അസുരന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 26, 05:35 am
Saturday, 26th January 2019, 11:05 am

മഞ്ജു വാര്യരും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം അസുരനിലെ ഇരുവരുടേയും കഥാപാത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ധനുഷിനൊപ്പമാണ് മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റം. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ധനുഷ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.


വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് അസുരന്‍ നിര്‍മിക്കുന്നത്.