കൊച്ചി: സിനിമാ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. കിടങ്ങൂര്‍ സ്വദേശി പ്രകാശ് കുരുവിളയുടെ പരാതിയിലാണ് നടപടി. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്നാണ് കേസ്.
കടുത്തിരുത്തി പൊലീസാണ് നിര്‍മാതാവിനെതിരെ കേസെടുത്തത്. ഐ.പി.സി 420 വഞ്ചനാക്കുറ്റം പ്രകാരമാണ് ജോബി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വരും ദിവസങ്ങളില്‍ പൊലീസ് ജോബി ജോര്‍ജിന്റെ മൊഴി എടുക്കും.
കുമരകത്ത് തുടങ്ങാനിരിക്കുന്ന റിസോര്‍ട്ടിലും പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് ജോബി ജോര്‍ജ് പണം തട്ടിയതെന്നും 4,40,00,000 രൂപ പ്രകാശ് ജോബി ജോര്‍ജിന് നല്‍കിയിട്ടുണ്ടെന്നും പ്രകാശ് കുരുവിള പരാതിയില്‍ പറയുന്നു.
പിന്നീട് വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ ഇതുസംബന്ധിച്ച് പ്രകാശ് കുരുവിളയും ജോബി ജോര്‍ജും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് മൂന്ന് കോടി രൂപ തിരികെ നല്‍കിയെന്നും ഇനിയും തുക ബാക്കി നല്കാനുണ്ടെന്നും പ്രകാശ് കുരുവിള പറഞ്ഞു. ഈ തുക ആവശ്യപ്പെട്ട് നിരവധി തവണ നിര്‍മാതാവിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ പണം കിട്ടിയില്ലെന്നുമാണ് പ്രകാശ് പറയുന്നത്.
Content Highlight: Case against producer Jobi George for financial fraud