national news
ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് അസമില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 11, 07:26 am
Saturday, 11th December 2021, 12:56 pm

ന്യൂദല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് അസം പൊലീസ് കണ്ടെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ദുബായ് പൊലീസുമായി സഹകരിച്ചാണ് വീണ്ടെടുക്കല്‍ നടത്തിയത്.

അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി, അസം പൊലീസ് ദുബായ് പൊലീസുമായി സഹകരിച്ചാണ് ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ ഹെറിറ്റേജ് ഹബ്ലോട്ട് വാച്ച് വീണ്ടെടുക്കുകയും വാസിദ് ഹുസൈന്‍ എന്ന ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ശര്‍മ ട്വീറ്റ് ചെയ്തു.

നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Assam police recover football legend Maradona’s heritage Hublot watch