ഈ വർഷം മലയാളത്തിൽ ഇറങ്ങാനുള്ള ചിത്രങ്ങളിൽ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഏറെ ശ്രദ്ധ നേടിയ ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സാദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം.
ഈ വർഷം മലയാളത്തിൽ ഇറങ്ങാനുള്ള ചിത്രങ്ങളിൽ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഏറെ ശ്രദ്ധ നേടിയ ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സാദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം.
പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമയെ സമീപിച്ചത്. ആന്റി ഹീറോയായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് എന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിട്ടാണ് ഭ്രമയുഗം ഒരുങ്ങുന്നതെന്ന് ശരിവെക്കുന്ന തരത്തിലുള്ള ഒരു ട്രെയ്ലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ചിത്രത്തിലേക്ക് ഒരു കഥാപാത്രമായി തന്നെയും പരിഗണിച്ചിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഒഴിവാക്കേണ്ടി വന്നെന്നും മമ്മൂട്ടി അങ്ങനെയൊരു ചിത്രം തെരഞ്ഞെടുത്തത് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും ആസിഫ് പറയുന്നു.
അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹം മഹാനടനായി നിൽക്കുന്നതെന്നും കാസർഗോൾഡ് സിനിമയുടെ ഭാഗമായി നൽകിയ വാർത്ത സമ്മേളനത്തിൽ താരം പറഞ്ഞു.
‘ഭ്രമയുഗം ഞാൻ റിജക്റ്റ് ചെയ്തതേയല്ല. ആ സിനിമ ഞങ്ങൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടെന്ന് സംഭവിച്ചു. മമ്മൂക്ക ഒരു സിനിമയ്ക്കായി താടി വളർത്തുന്നുണ്ടായിരിന്നു, ഈ ചിത്രത്തിലും അതിന്റെ തുടർച്ച ആവശ്യമുള്ളത് കൊണ്ട് പെട്ടെന്ന് അത് ആരംഭിക്കുകയായിരുന്നു. ആ സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകൾ ഉള്ളത് കൊണ്ട് എനിക്ക് ആ സിനിമ ചെയ്യാൻ പറ്റിയില്ല. എനിക്കതിൽ ഒരുപാട് വിഷമമുണ്ട്.
ആ സിനിമ മമ്മൂക്ക ഏറ്റെടുത്ത്, ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ തയ്യാറായി എന്ന് പറയുന്നത് അദ്ദേഹം അഭിനയത്തോട് എത്ര ആവേശമുള്ള ഒരാളാണെന്ന് എനിക്ക് തെളിയിച്ച് തന്നതാണ്. അത് മനസിലാക്കി ആ സിനിമ ചെയ്യാൻ തീരുമാനിക്കാൻ ഒരു ധൈര്യം വേണം. മമ്മൂക്ക അങ്ങനെ ചെയ്തു എന്നത് ഞങ്ങൾക്കൊക്കെ വലിയ പ്രചോദനമാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും മലയാളത്തിന്റെ മഹാ നടനായി നിൽക്കുന്നത്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif ali Talk About Bramayugam Movie