എന്തുകൊണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഭാഗമാകുന്നില്ലെന്ന് പറയുകയാണ് മലയാളത്തിന്റെ സ്വന്തം നടനായ ആസിഫ് അലി. സിനിമയില്‍ എത്തി 14 വര്‍ഷം പിന്നിട്ടിട്ടും 80 കളിലേറെ സിനിമകളുടെ ഭാഗമായിട്ടും മലയാളത്തിലെ മറ്റ് നടന്മാര്‍ പാന്‍ ഇന്ത്യന്‍ സിനിമകളില്‍ തിളങ്ങുമ്പോഴും ആസിഫ് ഒരു ഇതരഭാഷാ ചിത്രത്തിന്റെ ഭാഗമായിരുന്നില്ല.
എന്തുകൊണ്ടാണ് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറാന്‍ ശ്രമിക്കാതിരുന്നത് എന്ന ചോദ്യത്തിന് മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലാണ് ആസിഫ് മറുപടി നല്‍കുന്നത്. ഒപ്പം നടന്‍ കമല്‍ഹാസനെ ആദ്യമായി കണ്ടപ്പോഴുണ്ടായ ഒരു അനുഭവവും ആസിഫ് പങ്കുവെച്ചു.
‘ എന്തുകൊണ്ട് പാന്‍ ഇന്ത്യന്‍ സിനിമകളുടെ ഭാഗമാകുന്നില്ല എന്ന് ചോദിക്കുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്ന ഒരു കാര്യമുണ്ട്. തലവന്റെ പ്രൊമോഷന്റെ ഭാഗമായി ഞാന്‍ കമല്‍ഹാസന്‍ സാറിനെ കാണാന്‍ പോവുകയായിരുന്നു.
ഞാന്‍ എങ്ങനെയായിരിക്കും, ഏത് സിനിമയെ കുറിച്ച് പറഞ്ഞായിരിക്കും അദ്ദേഹത്തിന് മുന്നില്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുക എന്ന് ഇങ്ങനെ ആലോചിക്കുകയാണ്. ലിഫ്റ്റില്‍ കയറി രണ്ടാമത്തെ നിലയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തുന്നതുവരെ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളെ കുറിച്ച് ആലോചിക്കുകയായിരുന്നു.
ഏത് സിനിമ വെച്ച് എന്നെ പരിചയപ്പെടുത്തണമെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് അങ്ങനെ ഒരു സിനിമയില്ല എന്ന് ആ മൊമന്റില്‍ ഞാന്‍ തിരിച്ചറിഞ്ഞ പോലെ തോന്നി. അങ്ങനെ പെട്ടെന്ന് എനിക്ക് സ്‌ട്രൈക്ക് ചെയ്ത സിനിമ ഉയരെയാണ്.
അങ്ങനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. സാര്‍, ഞാന്‍ ആസിഫ് അലി. ഉയരെയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ട്രാഫിക്കിലും എന്ന് പറഞ്ഞു. അദ്ദേഹം അതിന്റെ റീമേക്ക് റൈറ്റ്‌സ് എടുത്തിരുന്നു. പക്ഷേ എന്നെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ലായിരുന്നു.