മലയാളികളുടെ ഇഷ്ട നടനാണ് ആസിഫ് അലി. കരിയർ തുടങ്ങിയപ്പോൾ മുതൽ വ്യത്യസ്ത വേഷങ്ങളിലൂടെ ആസിഫ് മലയാളികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ആസിഫ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതുവരെ കാണാത്ത പുതിയ മേക്കോവറിലാണ് ചിത്രത്തിൽ ആസിഫിനെ കാണാൻ സാധിക്കുന്നത്.
ഫിറ്റ് ബോഡിയിൽ ഗൗരവത്തിൽ നിൽക്കുന്ന ആസിഫിന്റെ ഫോട്ടോയ്‌ക്കടിയിൽ അർജുൻ അശോകൻ അപർണ ബാലമുരളി തുടങ്ങിയ സെലിബ്രേറ്റികളടക്കം നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
ആർ യൂ റെഡി ഫോർ ഡെൻവെർ? എന്ന ക്യാപ്ഷനോടെ ആസിഫ് പങ്കു വച്ച ചിത്രം താരത്തിൻറെ പുതിയ സിനിമയുടെ കഥാപാത്രത്തിലേക്കുള്ള മാറ്റമാണെന്നാണ് ആരാധകർ പറയുന്നത്. ടികിടാക എന്ന ഹാഷ് ടാഗും ചിത്രത്തോടൊപ്പം കാണാം. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ട്.
വലിയ ആരാധകരുള്ള നടനാണ് ആസിഫ് അലി. താരത്തിനുപരിയായി തന്നിലെ നടനെ ഉപയോഗപ്പെടുത്തുന്ന സിനിമകളും ആസിഫ് ചെയ്യാറുണ്ട്. റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ‘ഒറ്റ’ യെന്ന ചിത്രമാണ് ആസിഫിന്റേതായി അവസാനം പുറത്തിറങ്ങിയത്.
ടോക്സിക് പാരന്റിങിന്റെ കഥ പറഞ്ഞ ചിത്രത്തിൽ സത്യരാജ്, ഇന്ദ്രജിത്ത്, അർജുൻ അശോകൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പുതിയ ഗെറ്റപ്പിൽ ആസിഫ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlight: Asif Ali’s New Instagram Post Of New Look