'ആര്യന്‍ ഖാനെ 'രക്ഷിക്കാന്‍' വിവാദ ഡിക്റ്ററ്റീവ് കെ.പി. ഗോസാവിക്ക് ആദ്യം 50 ലക്ഷം നല്‍കി, പിന്നീട് തിരിച്ചുവാങ്ങി'; ഇടനിലക്കാരന്‍ സാം ഡിസൂസ
national news
'ആര്യന്‍ ഖാനെ 'രക്ഷിക്കാന്‍' വിവാദ ഡിക്റ്ററ്റീവ് കെ.പി. ഗോസാവിക്ക് ആദ്യം 50 ലക്ഷം നല്‍കി, പിന്നീട് തിരിച്ചുവാങ്ങി'; ഇടനിലക്കാരന്‍ സാം ഡിസൂസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd November 2021, 11:55 am

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍ വിവാദ ഡിക്റ്ററ്റീവ് കെ.പി. ഗോസാവിക്കെതിരെ ഇടനിലക്കാരന്‍ സാം ഡിസൂസ.

നടന്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്ലാനിയും കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും തമ്മില്‍ ഒരു ഇടപാട് നടത്തിയതായി സാം ഡിസൂസ ആരോപിക്കുന്നു.

ആര്യന്‍ ഖാനെ സഹായിക്കാന്‍ എന്ന പേരില്‍ ഗോസാവിക്ക് 50 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി ഡിസൂസ പറയുന്നു. എന്നാല്‍ ഈ പണം താന്‍ ഇടപെട്ട് തിരികെ നല്‍കിയതായും ഡിസൂസ പറഞ്ഞു. ഗോസാവി ചതിയനാണെന്ന് തോന്നിയത് കൊണ്ടാണ് പണം തിരികെ കൊടുപ്പിച്ചതെന്നും ഡിസൂസ പറഞ്ഞു.

ഈ ‘ ഇടപാടില്‍’ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയരക്ടറായ സമീര്‍ വാങ്കഡെയ്ക്ക് പങ്കില്ലെന്നും ഡിസൂസ പറയുന്നു.

ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയും എന്‍.സി.ബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നാരോപിച്ച് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തിയിരുന്നു.

സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Aryan Khan case: Gosavi got Rs 50 lakh as payoff, but made him return it, says ‘middleman’