യാത്രകള്‍ക്ക് മേല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാലമാണ്, കരുതിയിരിക്കുക!
Daily News
യാത്രകള്‍ക്ക് മേല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന കാലമാണ്, കരുതിയിരിക്കുക!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th July 2015, 5:25 pm

പൊന്മുടിയും ബാംഗ്ലൂരും സന്ദര്‍ശിക്കാന്‍ പാടില്ലാത്ത ഇടങ്ങളാണെന്നാണ് മാധ്യമ ഭാഷ്യം. കോന്നിയില്‍ വിദ്യാര്‍ത്ഥിനികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടപ്പോള്‍ വന്ന വാര്‍ത്തകളിലൊന്ന്, പെണ്‍കുട്ടികള്‍ ബംഗളുരു സന്ദര്‍ശിച്ചിരുന്നു എന്നാണ്. ഈ വാര്‍ത്ത വായിക്കുന്നവര്‍ എന്താണ് മനസ്സിലാക്കേണ്ടത്. ബംഗളുരു പോകാന്‍ പാടില്ലാത്ത സ്ഥലമാണെന്നോ, അതോ ബംഗളുരുവിലേക്ക് പോകുന്നത് തടയപ്പെടേണ്ട കാര്യങ്ങളിലൊന്നാണെന്നോ? കൈരളി ഓണ്‍ ലെനില്‍ വന്ന ഈ വാര്‍ത്ത പൗരന്മാരുടെ സഞ്ചാര സ്വാതന്ത്രത്തേയും സ്വകാര്യതയേയും മരണാന്തരവും ഹനിക്കുന്ന കാഴ്ചയാണ് പ്രകടമാക്കുന്നത്.

ഒപ്പീനിയന്‍ : പി.ജിംഷാര്‍

ബാംഗ്ലൂര്‍ പോലെ തന്നെ പോകാന്‍ പാടില്ലാത്ത മറ്റൊരു പ്രദേശം ഇന്ത്യയില്‍ ഉണ്ടെന്നും അത് കല്ലാറും പൊന്മുടിയുമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് കേരള കൗമുദി, ദീപിക, രാഷ്ട്ര ദീപിക തുടങ്ങിയ പത്രങ്ങള്‍. കല്ലാര്‍-പൊന്മുടി യാത്ര നടത്തുന്നവരും അവിടെ രാപ്പാര്‍ക്കുന്നവരുമെല്ലാം മാവോയിസ്റ്റുകളുമാണെന്ന താത്വിക അവലോകനം ഈ മാധ്യമ നാറികള്‍ നടത്തിയിട്ടുണ്ട്. തിരുവന്തപുരത്ത് നടന്ന ക്വീര്‍ പ്രൈഡിന് (ലൈംഗിക ന്യൂന പക്ഷ സ്വാഭിമാനയാത്ര) ശേഷം പൊന്മുടിയിലേക്ക് യാത്ര നടത്തിയ യുവതീ-യുവാക്കളെ മാവോയിസ്റ്റുകളെന്ന് മുദ്രയടിക്കുന്ന വലിയ പത്രധര്‍മ്മത്തില്‍ മുഴുകിയിരിക്കുകയാണ് കൗമുദിയടക്കമുള്ള പത്രങ്ങള്‍.

പൊന്മുടിയിലേക്ക് യാത്രപോയ മാവോയിസ്റ്റുകളെന്ന ആരോപണം നേരിടുന്നവരില്‍ ബഹുഭൂരിപക്ഷവും എന്റെ സുഹൃത്തുക്കളും പരിചയക്കാരുമാണ്. ചില വ്യക്തിപരമായ ജോലിത്തിരക്കുകള്‍ ഉള്ളതുകൊണ്ട് മാത്രം ആ യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവനാണ് ഈയുള്ളവന്‍. (പ്രസ്തുത യാത്ര മിസ്സായിപ്പോയതില്‍ നിരാശയും സങ്കടവും ഉണ്ടെന്നത് വേറെക്കാര്യം). ഞങ്ങള്‍ പൊന്മുടിയിലേക്ക് മാത്രമല്ല ഇന്ത്യയിലെ മറ്റു പലപ്രദേശങ്ങളിലേക്കും പ്രത്യേക ഉദ്ദേശങ്ങളൊന്നുമില്ലാതെ യാത്രക്കായി മാത്രം യാത്ര നടത്തുന്നവരാണ്. യാത്രയുടെ ഉദ്ദേശം യാത്ര മാത്രമായിരിക്കുക എന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരാണ് ഞങ്ങള്‍.

പാട്ടുപാടിയും കഥപറഞ്ഞും നിങ്ങള്‍ യാത്ര പോയിട്ടുണ്ടോ? ആകാശം പൂത്തുനില്‍ക്കുന്നത് കണ്ട് കോരിത്തരിച്ചിട്ടുണ്ടോ?  ഭൂമിയില്‍ ചവിട്ടി നടന്നിട്ടുണ്ടോ? തീവണ്ടിയിലും ബസ്സിലും മനുഷ്യരെ തൊട്ടും ശ്വസിച്ചും ജീവിച്ചിട്ടുണ്ടോ?മനുഷ്യരുടെ ചൂര് ശ്വസിച്ച് യാത്ര പോകുന്നതിന്റെ നിര്‍വൃതി അറിഞ്ഞിട്ടുണ്ടോ? ഇതൊന്നും അറിയാതെ എ.സി.മുറിയിലിരിക്കുന്ന അല്‍പ്പബുദ്ധികളും ജീര്‍ണ്ണതപേറുന്നവരുമായ പത്രപ്രവര്‍ത്തകര്‍ അക്ഷരങ്ങളിലൂടെ മാലിന്യങ്ങളെ ഉല്‍പ്പാദിപ്പിക്കുകയാണ്.

Opinon-1പാട്ടുപാടിയും കഥപറഞ്ഞും നിങ്ങള്‍ യാത്ര പോയിട്ടുണ്ടോ? ആകാശം പൂത്തുനില്‍ക്കുന്നത് കണ്ട് കോരിത്തരിച്ചിട്ടുണ്ടോ?  ഭൂമിയില്‍ ചവിട്ടി നടന്നിട്ടുണ്ടോ? തീവണ്ടിയിലും ബസ്സിലും മനുഷ്യരെ തൊട്ടും ശ്വസിച്ചും ജീവിച്ചിട്ടുണ്ടോ?മനുഷ്യരുടെ ചൂര് ശ്വസിച്ച് യാത്ര പോകുന്നതിന്റെ നിര്‍വൃതി അറിഞ്ഞിട്ടുണ്ടോ? ഇതൊന്നും അറിയാതെ എ.സി.മുറിയിലിരിക്കുന്ന അല്‍പ്പബുദ്ധികളും ജീര്‍ണ്ണതപേറുന്നവരുമായ പത്രപ്രവര്‍ത്തകര്‍ അക്ഷരങ്ങളിലൂടെ മാലിന്യങ്ങളെ ഉല്‍പ്പാദിപ്പിക്കുകയാണ്.

പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍, നില്‍പ്പ് സമരത്തിനും ഇരിക്കല്‍ സമരത്തിലും പങ്കെടുത്താല്‍, ക്വിയര്‍ പ്രൈഡിന് ശേഷം പൊന്മുടിയിലേക്ക് യാത്ര നടത്തിയാല്‍…. പുസ്തകം വായിച്ചാല്‍, താടിയും മുടിയും ചെരക്കാതിരുന്നാല്‍ കേരളാപോലീസിനും മാധ്യമങ്ങള്‍ക്കും നിങ്ങള്‍ അരാജകവാദികളും മാവോയിസ്റ്റുമായി. ജനകീയ സമരങ്ങളെ പിന്‍തുണയ്ക്കുന്നവരും പുസ്തകം വായിക്കുന്നവരും സിനിമകാണുന്നവരും പ്രണയിക്കുന്നവരും യാത്ര ചെയ്യുന്നവരും മാവോയിസ്റ്റുകളും അരാജകവാദികളുമാകുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ചെന്നിത്തലയുടെ പോലീസും പ്രബുദ്ധരെന്ന് നടിക്കുന്ന മാധ്യമങ്ങളും പിന്‍തുടരുന്ന ഈ തലതിരിഞ്ഞ യുക്തി തികഞ്ഞ അരക്ഷിതാവസ്ഥയിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും യുവതയെ തള്ളിയിടുകയാണ്. പോലീസ് ഭീതിയാല്‍ പുറത്തേക്കിറങ്ങാതെ മുറിയില്‍ കതകടച്ചിരിക്കുകയും ഒടുവില്‍ നഗരത്തില്‍ നടന്ന കൊലപാതകം ഏറ്റെടുക്കുകയും ചെയ്യുന്ന ആന്റണ്‍ ചെക്കോവിന്റെ കഥാപാത്രത്തിന്റെ മനോനിലയിലേക്ക് നമ്മളോരുരുത്തരും എത്തിച്ചേരാന്‍ ഇനി അധികം സമയമൊന്നും വേണ്ടാ.

അടുത്ത പേജില്‍ തുടരുന്നു

ബസ്സിലും തീവണ്ടിയിലും കാല്‍നടയായും യാത്ര ചെയ്ത് ക്ഷീണിച്ച്, എത്തിയേടത്ത് കിടന്ന് ഉറങ്ങുന്ന പഥികരെ നിങ്ങളെന്തിനാണ് മാവോയിസ്റ്റുകളാക്കുന്നത്. യാത്രപോകുന്നതും വഴിയമ്പലങ്ങളില്‍ രാപ്പാര്‍ക്കുന്നതും എങ്ങനെയാണ് മാവോയിസമാവുക. ക്ലാസ് റൂമിനും പുസ്തകങ്ങള്‍ക്കും പുറത്ത് തെരുവിലും കാട്ടിലും മേട്ടിലും ജീവിതവും വിദ്യഭ്യാസവും ഉണ്ടെന്ന തിരിച്ചറിവില്‍ യാത്രപോകുന്ന കുട്ടിക്കൂട്ടങ്ങളുടെ സ്വാതന്ത്രപ്രഖ്യാപനങ്ങളെ ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ തടഞ്ഞു നിറുത്തുന്നത്?

Trainപോലീസിനേയും മാധ്യമങ്ങളേയും ഭയന്ന് ഇരുട്ടുമുറിയില്‍ അടച്ചിടേണ്ടതാണോ വരും തലമുറയെന്ന് നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടച്ചിട്ട മുറികളല്ല, കാറ്റും വെളിച്ചവുമുള്ള തുറസായ ഇടങ്ങളാണ് ജീവിതത്തെ ചലനാത്മകമാക്കുന്നതെന്ന് ആരാണ് ഇനി നമ്മുടെ പത്രക്കാര്‍ക്കും പോലീസുകാര്‍ക്കും മറ്റു അധികാര സ്ഥാനത്തുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക.

ബസ്സിലും തീവണ്ടിയിലും കാല്‍നടയായും യാത്ര ചെയ്ത് ക്ഷീണിച്ച്, എത്തിയേടത്ത് കിടന്ന് ഉറങ്ങുന്ന പഥികരെ നിങ്ങളെന്തിനാണ് മാവോയിസ്റ്റുകളാക്കുന്നത്. യാത്രപോകുന്നതും വഴിയമ്പലങ്ങളില്‍ രാപ്പാര്‍ക്കുന്നതും എങ്ങനെയാണ് മാവോയിസമാവുക. ക്ലാസ് റൂമിനും പുസ്തകങ്ങള്‍ക്കും പുറത്ത് തെരുവിലും കാട്ടിലും മേട്ടിലും ജീവിതവും വിദ്യഭ്യാസവും ഉണ്ടെന്ന തിരിച്ചറിവില്‍ യാത്രപോകുന്ന കുട്ടിക്കൂട്ടങ്ങളുടെ സ്വാതന്ത്രപ്രഖ്യാപനങ്ങളെ ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ തടഞ്ഞു നിറുത്തുന്നത്?

യാത്രയിലൂടെ പരിവര്‍ത്തനം ചെയ്യപ്പെട്ട “ചെഗുവേരമാര്‍” പിറന്നുവീഴും എന്ന ഭരണകൂടത്തിന്റേയും ഫാസിസത്തിന്റേയും ഭീതിയാണ് നിങ്ങളേക്കൊണ്ട് പേനയുന്തിക്കുന്നതെന്ന് ന്യായമായി സംശയിക്കേണ്ടി വരുന്നുണ്ട്. ഏറെ യാത്രചെയ്ത ബഷീറും പൊറ്റക്കാടും പിറന്നുവീണ മണ്ണില്‍ യാത്രകള്‍ക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് പത്രമാധ്യമങ്ങളും പോലീസും ചെയ്തു കൊണ്ടിരിക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു യാത്രാസംഘത്തെ മുഴുവന്‍ മാവോയിസ്റ്റ് ചാപ്പകുത്തുന്ന പത്രഭാഷ്യം തികച്ചും ജുഗുപ്‌സാവഹമാണ്. മാവോയിസ്റ്റ് എന്ന വിശേഷണം തങ്ങളുടെ വ്യക്തിത്വത്തിന് അപമാനമായും വളരെ പ്രതികൂലമായും ബാധിക്കുമെന്നതിനാല്‍ പ്രസ്തുത യാത്രയിലുണ്ടായിരുന്ന ഓരോ വ്യക്തിക്കും കൗമുദിയടക്കമുള്ള പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

walkയാത്ര ചെയ്തതിന്റെ പേരില്‍ പുസ്തകം വായിച്ചതിന്റേയും ജനകീയ സമരങ്ങളില്‍ ഇടപെട്ടതിന്റേയും പേരില്‍ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തികിട്ടിയ ഏതാനം പേര്‍ ആ യാത്രാസംഘത്തില്‍ ഉണ്ടായിരുന്നൂ എന്നത് നേര് തന്നെയാണ്. പക്ഷെ, അവരാരും മാവോയിസ്റ്റുകളാണെന്ന് തെളിയിക്കാന്‍ ഇതുവരെ ഭരണകൂടത്തിനും നീതിന്യായ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടല്ല.

ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു യാത്രാസംഘത്തെ മുഴുവന്‍ മാവോയിസ്റ്റ് ചാപ്പകുത്തുന്ന പത്രഭാഷ്യം തികച്ചും ജുഗുപ്‌സാവഹമാണ്. മാവോയിസ്റ്റ് എന്ന വിശേഷണം തങ്ങളുടെ വ്യക്തിത്വത്തിന് അപമാനമായും വളരെ പ്രതികൂലമായും ബാധിക്കുമെന്നതിനാല്‍ പ്രസ്തുത യാത്രയിലുണ്ടായിരുന്ന ഓരോ വ്യക്തിക്കും കൗമുദിയടക്കമുള്ള പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

മാവോയിസ്റ്റ് സാഹിത്യം വായിക്കുന്നവരും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തോട് അനുകൂല നിലപാടുള്ളവരും മാവോയിസ്റ്റുകളല്ലെന്ന പ്രാഥമിക ബോധമെങ്കിലും മിനിമം പേനയുന്തുകാര്‍ക്ക് (ജേണലിസ്റ്റുകള്‍ക്ക്) വേണ്ടതാണ്. ഐഡിയലായി  മാവോയിസ്റ്റ് പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതും പ്രാക്ടിക്കലായി സായുധവിപ്ലവത്തിലൂടെ അത് നടപ്പാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ഒരു മതവിശ്വാസിയും മതതീവ്രവാദിയും തമ്മിലുള്ള അതേ അന്തരം മേല്‍പ്പറഞ്ഞ പ്രാക്ടിക്കല്‍ മാവോയിസ്റ്റും ഐഡിയല്‍ മാവോയിസ്റ്റും തമ്മിലുണ്ട്. ഞാന്‍ മാവോയിസത്തില്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍, നിയമവിരുദ്ധമായി എന്തെങ്കിലും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ സായുധപോരാട്ടത്തിന്റെ ഭാഗമാകുന്നുണ്ടെങ്കില്‍ സ്റ്റേറ്റിന്റെ ശിക്ഷാവിധികള്‍ എന്നില്‍ നടപ്പിലാക്കാം.

അടുത്ത പേജില്‍ തുടരുന്നു

മാവോയിസ്റ്റ് നേതാവ് ഷൈനയുടേയും രൂപേഷിന്റെയും മകള്‍ ആമിരൂപ് ഷൈനയുമായി സൗഹൃദമുള്ളതോ അവര്‍ക്കൊപ്പം ഒന്നിച്ച് യാത്ര ചെയ്യുകയോ ചെയ്യുന്നത് മാവോയിസ്റ്റാക്കുമെന്ന കൗമുദിയുടെ കണ്ടെത്തല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്നവരെല്ലാം സ്വവര്‍ഗാനുരാഗികളാണെന്ന മലയാള മനോരമയുടെ കണ്ടെത്തലിന് തുല്യമാണ്. ഒരാളുടെ സൗഹൃദത്തിന്റേയും ലൈംഗികതയുടേയും തെരഞ്ഞടുപ്പും ഐകൃദാര്‍ഢ്യവും തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. അത്തരം തെരഞ്ഞെടുപ്പുകളേ പോലീസോ മാധ്യമങ്ങളോ ഭരണകൂടമോ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ഫാസിസമാണ്.

queer-pride-2അല്ലാത്തിടത്തോളം കാലം ഏതൊരു പൗരനും ലഭിക്കേണ്ട അഭിപ്രായ സ്വാതന്ത്രവും സഞ്ചാര സ്വാതന്ത്രവും എനിക്കും ലഭിക്കേണ്ടതുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോള്‍, വായനയുടേയും യാത്രയുടേയും എഴുത്തിന്റേയും പേരില്‍ ഒരാളെ പോലീസും പത്രമാധ്യമങ്ങളും മാവോയിസ്റ്റാക്കുക എന്നത് തികച്ചും മൗലികാവകാശങ്ങള്‍ക്ക് എതിരും തികച്ചും അപമാനകരവുമാണ്. മാവോയിസ്റ്റല്ലാത്ത എന്നേയും എന്റെ സുഹൃത്തുക്കളേയും മാവോയിസ്‌റ്റെന്ന് വിളിക്കുന്നത് അപമാനകരവും അശ്ലീലവുമാണ്.

മാവോയിസ്റ്റ് നേതാവ് ഷൈനയുടേയും രൂപേഷിന്റെയും മകള്‍ ആമിരൂപ് ഷൈനയുമായി സൗഹൃദമുള്ളതോ അവര്‍ക്കൊപ്പം ഒന്നിച്ച് യാത്ര ചെയ്യുകയോ ചെയ്യുന്നത് മാവോയിസ്റ്റാക്കുമെന്ന കൗമുദിയുടെ കണ്ടെത്തല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്നവരെല്ലാം സ്വവര്‍ഗാനുരാഗികളാണെന്ന മലയാള മനോരമയുടെ കണ്ടെത്തലിന് തുല്യമാണ്. ഒരാളുടെ സൗഹൃദത്തിന്റേയും ലൈംഗികതയുടേയും തെരഞ്ഞടുപ്പും ഐകൃദാര്‍ഢ്യവും തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. അത്തരം തെരഞ്ഞെടുപ്പുകളേ പോലീസോ മാധ്യമങ്ങളോ ഭരണകൂടമോ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും ഫാസിസമാണ്.

വ്യക്തികളുടെ സ്വകാര്യതയിലേക്കും ചുംബനങ്ങളിലേക്കും ക്യാമറ തിരിച്ചുവെച്ച് സദാചാരം സംരക്ഷിക്കുന്ന മനോരമയുടെ പാതയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പോലുമെന്ന് സംശയിക്കുന്ന സംഭവങ്ങളാണ് ഈ അടുത്തിടയ്ക്ക് ഉണ്ടായത്. മെറിന്‍ ജോസഫ് ഐ.പി.എസ് നിവിന്‍പോളിക്കൊപ്പം ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്യുമ്പോള്‍ അവരുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്ന കൊടിയ അശ്ലീലമാണ് ഏറ്റവും പുരോഗമനം എന്ന് അവകാശപ്പെടുന്ന ഒരു ചാനലിന്റെ ഭാഗത്ത് നിന്നുപോലും ഉണ്ടായിട്ടുള്ളത്. മാധ്യമങ്ങള്‍ സൃഷ്ടിച്ചു വിടുന്ന ഇത്തരം സദാചാരക്കഴപ്പുകളാണ് ആളുകളെ തെരുവില്‍ തടഞ്ഞുനിറുത്തി വിചാരണ ചെയ്യാന്‍ ഇടവരുത്തുന്നത്.

വായന, എഴുത്ത്, പ്രണയം, കാമം, യാത്ര, തുടങ്ങിയ നൈസര്‍ഗികമമായ എല്ലാ യാത്രകള്‍ക്കും നേരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പോലീസും മാധ്യമങ്ങളും ഈ നിശബ്ദ അടിയന്തിരാവസ്ഥക്കാലത്ത് മുട്ടിലിഴയുകയാണ്. കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന പഴയ അടിയന്തരാവസ്ഥക്കാലത്തെ ശീലത്തെ ഇപ്പോഴും മാധ്യമങ്ങള്‍ കൈമോശം വരുത്തിയിട്ടില്ലെന്നതിനാല്‍ ഈ നിശബ്ദ അടിയന്തരാവസ്ഥയെ നേരിടുന്നതിന്റെ ആദ്യപടിയായി നമ്മള്‍ മാധ്യമങ്ങളെ ജനകീയ വിചാരണ നടത്തേണ്ടിയിരിക്കുന്നു.

Travelമാധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ നടന്ന സദാചാര ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ താലി ഉയര്‍ത്തി കാണിച്ചൂ, എന്നത് തികച്ചും പ്രതിലോമകരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. താലി എന്നത് ആണിനും പെണ്ണിനും പുറത്തിറങ്ങാനുള്ള ലൈസന്‍സും തിരിച്ചറിയില്‍ കാര്‍ഡുമാകുന്നത് പുരോഗമന വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമായി മാറുന്നു.

താലിയില്ലാത്ത സ്ത്രീ-പുരുഷ ബന്ധങ്ങളും യാത്രകളും ശരിയല്ലെന്നും നിരോധിക്കപ്പെടണമെന്നും പത്രമാധ്യമങ്ങളും പോലീസും സി.പി.ഐ.എം.ബ്രാഞ്ച് സെക്രട്ടറിയും തീരുമാനിക്കപ്പെടുന്ന കാലം എന്നത് തികച്ചും ഭയമുളവാക്കുന്ന കാലം തന്നെയാണ്.

വായന, എഴുത്ത്, പ്രണയം, കാമം, യാത്ര, തുടങ്ങിയ നൈസര്‍ഗികമമായ എല്ലാ യാത്രകള്‍ക്കും നേരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പോലീസും മാധ്യമങ്ങളും ഈ നിശബ്ദ അടിയന്തിരാവസ്ഥക്കാലത്ത് മുട്ടിലിഴയുകയാണ്. കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന പഴയ അടിയന്തരാവസ്ഥക്കാലത്തെ ശീലത്തെ ഇപ്പോഴും മാധ്യമങ്ങള്‍ കൈമോശം വരുത്തിയിട്ടില്ലെന്നതിനാല്‍ ഈ നിശബ്ദ അടിയന്തരാവസ്ഥയെ നേരിടുന്നതിന്റെ ആദ്യപടിയായി നമ്മള്‍ മാധ്യമങ്ങളെ ജനകീയ വിചാരണ നടത്തേണ്ടിയിരിക്കുന്നു.

ജനകീയ വിചാരണ എന്ന വാക്കുപയോഗിച്ചതിന് ഇനി എല്ലാരും കൂടി, എന്നേയും പിടിച്ച് മാവോയിസ്റ്റാക്കുമെന്നറിയാം! നെക്‌സലേറ്റുകളും മാവോയിസ്റ്റുകളും തമ്മിലുള്ള വ്യത്യാസംപോലും അറിയാത്തവരല്ലേ! അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ…