ആ നടനുമായി എനിക്ക് വളരെ പേഴ്‌സണല്‍ കണക്ഷനുണ്ട്; എന്റെ സഹോദരനെ പോലെ: അപര്‍ണ ബാലമുരളി
Entertainment
ആ നടനുമായി എനിക്ക് വളരെ പേഴ്‌സണല്‍ കണക്ഷനുണ്ട്; എന്റെ സഹോദരനെ പോലെ: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th December 2024, 9:35 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജോഡിയാണ് അപര്‍ണ ബാലമുരളിയുടേയും ആസിഫ് അലിയുടേയും. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇരുവരും ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്.

പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി – ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ എത്തിയ നാലാമത്തെ സിനിമയായിരുന്നു ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രവും വലിയ ഹിറ്റായിരുന്നു.

ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് അപര്‍ണ ബാലമുരളി. ആസിഫ് തന്റെ സഹോദരനെ പോലെയാണെന്നും തനിക്ക് അദ്ദേഹവുമായി വളരെ പേഴ്‌സണല്‍ കണക്ഷനുണ്ടെന്നുമാണ് നടി പറയുന്നത്. ഒപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നതാണ് ആസിഫിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്നും അപര്‍ണ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആസിഫ് ഇക്ക എനിക്ക് എന്റെ സഹോദരനെ പോലെയാണ്. എനിക്ക് അദ്ദേഹവുമായി വളരെ പേഴ്‌സണല്‍ കണക്ഷനുണ്ട്. ഇക്കയുടെ ഏറ്റവും വലിയ ക്വാളിറ്റി, അദ്ദേഹത്തിന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമാണ് എന്നതാണ്. ടെക്‌നീഷ്യന്‍സിനും ആക്ടേഴ്‌സിനുമൊക്കെ വളരെ ഫ്‌ളക്‌സിബിള്‍ ആയ നടന്‍ കൂടിയാണ് ആസിഫ് ഇക്ക.

അദ്ദേഹം സെറ്റിലുണ്ടെങ്കില്‍ അവിടെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും ഉണ്ടാവില്ല. ഇക്ക എല്ലാവരുടെ മുന്നിലും വളരെ ഫ്‌ളക്‌സിബിളാണ്. ഓരോ സിനിമയിലും അദ്ദേഹം സെറ്റിന്റെ ആളാകും. അതുകൊണ്ട് എല്ലാ ഡിപ്പാര്‍ട്‌മെന്റിലെ ആളുകള്‍ക്കും ഇക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വലിയ ഇഷ്ടമാണ്,’ അപര്‍ണ ബാലമുരളി പറയുന്നു.

Content Highlight: Aparna Balamurali Talks About Asif Ali