Entertainment
എന്നടാ പണ്ണി വെച്ചിറുക്കേ..! ത്രില്ലടിപ്പിച്ച് അനുരാഗ് കശ്യപ് ചിത്രത്തിന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 12, 11:42 am
Friday, 12th July 2024, 5:12 pm

സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഏറെ കാത്തിരിപ്പിനൊടുവില്‍ മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനല്‍ വഴി ഫൂട്ടേജിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു.


ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രകാട്ട് ഫിലിംസ് ആണ്. മഞ്ജു വാര്യര്‍ക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരാണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കോ പ്രൊഡ്യൂസര്‍ – രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – അനീഷ് സി. സലിം, ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം – ഷിനോസ്, എഡിറ്റര്‍ – സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം – അപ്പുണ്ണി സാജന്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – രോഹിത് കൃഷ്ണന്‍, സ്റ്റണ്ട് – ഇര്‍ഫാന്‍ അമീര്‍.

വി.എഫ്.എക്സ് – മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി.ഐ. – കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് – രമേശ് സി.പി., ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്, സൗണ്ട് ഡിസൈന്‍ – നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ് – സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രിനിഷ് പ്രഭാകരന്‍, അസോസിയേറ്റ് എഡിറ്റര്‍ – ആള്‍ഡ്രിന്‍ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്‌സെര്‍ച്ചിങ്ങ്, പോസ്റ്റേഴ്‌സ് – എസ്തറ്റിക് കുഞ്ഞമ്മ, പി.ആര്‍.ഒ – എ.എസ്. ദിനേശ്, ശബരി, മാര്‍ക്കറ്റിങ്ങ് – ഹൈറ്റസ്.

Content Highlight: Anurag Kashyap And Manju Warrier Footage Movie Trailer Out