മലയാളത്തിലെയും തെലുങ്കിലെയും തമിഴിലെയും അറിയപ്പെടുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍. 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
പ്രേമം ഇറങ്ങിയതിന് ശേഷം തൊട്ടടുത്ത വര്‍ഷം തന്നെ മലയാളത്തിലും തമിഴിലുമായി ഓരോ ചിത്രത്തിലും തെലുങ്കില്‍ രണ്ട് സിനിമകളിലും അഭിനയിച്ച് മുന്‍നിരയിലേക്ക് ഉയരാന്‍ അനുപമക്കായി. തെലുങ്ക് സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുതില്ല നടികൂടിയാണ് അനുപമ ഇപ്പോള്‍.
തെലുങ്ക് സിനിമയും മലയാളം സിനിമയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരന്‍. മലയാളത്തില്‍ അഭിനേതാക്കളുടെ മുഖത്ത് മുഖക്കുരു ഉണ്ടെങ്കിലും മുടി നാശമായാലോ കുഴപ്പമില്ലെന്നും എന്നാല്‍ തെലുങ്കില്‍ എല്ലാം പെര്‍ഫക്റ്റായി സിനിമാറ്റിക് ആയിരിക്കണമെന്ന് അനുപമ പരമേശ്വരന്‍ പറയുന്നു.
മലയാള സിനിമകള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നുമെന്നും എന്നാല്‍ തെലുങ്ക് സിനിമകള്‍ ജീവിതത്തേക്കാള്‍ വലതുതാണെന്നും അനുപമ പറഞ്ഞു. വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരന്‍.
‘മലയാള സിനിമകളില്‍, മുഖക്കുരു ഉണ്ടെങ്കിലോ മുടി മുഷിഞ്ഞാലോ, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ‘കൊള്ളാം, നമുക്ക് എന്നാല്‍ ടേക്കിന് പോകാം’ എന്ന്. മലയാള സിനിമയില്‍ അങ്ങനെ റോ ആയി നില്‍ക്കാന്‍ കഴിയുന്നത് എനിക്ക് ഇഷ്ടമാണ്.
പക്ഷേ തെലുങ്ക് സിനിമ അങ്ങനെയല്ല. അവര്‍ക്ക് സിനിമാറ്റിക് വേണം. മുഖക്കുരുവൊന്നും ഓക്കെ ആയിരിക്കില്ല. പെര്‍ഫെക്ട് ആയിരിക്കണം.
കേരളത്തില്‍ മലകളും കടലും അതിശയിപ്പിക്കുന്ന ഭൂപ്രകൃതിയുമുണ്ട്, പക്ഷേ ഹൈദരാബാദിലെ ആളുകള്‍ സിനിമയെയാണ് അതിനായി ആശ്രയിക്കുന്നത്.
അതുകൊണ്ടാണ് മലയാള സിനിമകളില്‍ നമ്മുടെ സിനിമകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാകാന്‍ കഴിയുന്നത്. അതേസമയം തെലുങ്ക് സിനിമകളില്‍ അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുത് വേണം. ജീവിതം ഒരു സ്വപ്നമായി മാറുന്നതിന് വിപരീതമായി ജീവിതം എന്ന നിലയില്‍ തന്നെയാണ് മലയാള സിനിമകള്‍,’ അനുപമ പരമേശ്വരന്‍ പറയുന്നു.
Content highlight: Anupama Parameswaran talk about the difference of Malayalam films and Telugu films