സ്പോര്‍ട്സ് ഡെസ്‌ക്31 min
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ ഉയര്‍ന്നതായി സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. പാല്‍, പച്ചക്കറി വിലയില്‍ അന്‍പതു ശതമാനത്തിലേറെ വര്‍ധനയുണ്ടായതായി മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കാണ് സര്‍ക്കാര്‍ സഭയില്‍ വെളിപ്പെടുത്തിയത്. പലവഞ്ജന, പച്ചക്കറി വിലയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അരിയുടെ വില ഇരുപതു ശതമാനത്തിലധികം വര്‍ധിച്ചു. ചെമ്പ അരിക്ക് 32 ശതമാനവും മട്ട അരിക്ക് 21 ശതമാനവുമാണ് വിലക്കയറ്റമുണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ വില 51 ശതമാനം വര്‍ധിച്ചു. സവാള വില 88 ശതമാനവും ചെറുപയറിന് 46 ശതമാനവും വിലകൂടി. ഹോട്ടല്‍ ഭക്ഷണത്തിന് 65 ശതമാനത്തോളവും വില വര്‍ധിച്ചെന്നും മന്ത്രി അറിയിച്ചു.