1993ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് ആനി. മൂന്ന് വർഷം മാത്രം നീണ്ടുനിന്ന തന്റെ കരിയറിൽ പതിനാറോളം സിനിമകളിലാണ് ആനി അഭിനയിച്ചത്. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറി.
അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ നിൽക്കുമ്പോഴായിരുന്നു ആനി സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്യുന്നതും സിനിമാ ലോകത്ത് നിന്ന് മാറി നിൽക്കുന്നതും. ഇപ്പോൾ ആനീസ് കിച്ചൺ എന്ന അമൃതടി.വിയിലെ ഷോയുമായി സജീവമാണ് ആനി.
ആനീസ് കിച്ചണിൽ അതിഥിയായെത്തിയ നിമിഷ സജയനോട് ‘മേക്കപ്പ് ഒട്ടും ഇടാറില്ലേ’ എന്ന ആനിയുടെ ചോദ്യം കുറച്ച് കാലം മുമ്പ് വലിയ ചർച്ചയായിരുന്നു. നിരവധി ആളുകളാണ് ആനിയെ വിമർശിച്ച് അന്ന് രംഗത്തെത്തിയത്. ഇപ്പോൾ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ അതിനെ കുറിച്ച് സംസാരിക്കുകയാണ് ആനി.
ആനീസ് കിച്ചണിന്റെ എപ്പിസോഡുകൾക്ക് എതിരെ ട്രോളുകൾ വരുന്നത് ആദ്യമൊക്കെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടുകൂടിയുള്ളതല്ല – നടി ആനി
ആനീസ് കിച്ചണിന്റെ എപ്പിസോഡുകൾക്ക് എതിരെയുള്ള ട്രോളുകൾ ആദ്യമെല്ലാം തന്നെ ബാധിച്ചിരുന്നുവെന്നും എന്നാൽ ആ പരിപാടിയിലെ തന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടുകൂടിയുള്ളതല്ലെന്നും ആനി പറയുന്നു. ‘മേക്കപ്പ് ഇടാറില്ലേ മോളേ’ എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണെന്നും ആർട്ടിസ്റ്റിന്റെ ആത്മാർഥതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് താൻ അവിടെ ഉദ്ദേശിച്ചതെന്നും നടി കൂട്ടിച്ചേർത്തു.
‘ആനീസ് കിച്ചണിന്റെ എപ്പിസോഡുകൾക്ക് എതിരെ ട്രോളുകൾ വരുന്നത് ആദ്യമൊക്കെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടുകൂടിയുള്ളതല്ല. ഒരു ‘ആർട്ടിസ്റ്റിനോട് മേക്കപ്പ് ഇടാറില്ലേ മോളേ’ എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണ്.
ആ കുട്ടി പുതുമുഖമായിരുന്നു. മേക്കപ്പില്ലാതെ അഭിനയിക്കുക എന്ന് പറഞ്ഞാൽ ഭയങ്കര വ്യത്യസ്തതയാണ്. അത്രയും ഡെഡിക്കേഷൻ ആ കഥാപാത്രത്തിനോട് ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. ആ ആത്മാർഥതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്.
പക്ഷേ, ആളുകൾ തെറ്റായി വ്യാഖ്യാനിച്ചു. പിന്നെ ഞാൻ ഓർത്തു അങ്ങനെ നെഗറ്റീവ് പറയുന്നവർക്ക് അതാണ് സന്തോഷമെങ്കിൽ അവർ പറയട്ടെ എന്ന്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ എനിക്കെന്തിനാണ് സങ്കടം. സോഷ്യൽ മീഡിയയിൽ ഞാൻ സജീവമല്ല. മൊബൈലിൽ ഏറ്റവും കൂടുതൽ കാണുന്നത് കുക്കറി ചാനലുകളാണ്,’ ആനി പറയുന്നു.
Content highlight: Annie talks about the controversy in Annie’s kitchen television show