ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 24 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്നിങ്സ് 18.5 ഓവറില്‍ 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കൊല്‍ക്കത്ത 52 പന്തില്‍ 70 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യറുടെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 31 പന്തില്‍ 42 റണ്‍സ് നേടിയ മനീഷ് പാണ്ടെയും കൊല്‍ക്കത്തയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി.
മത്സരത്തില്‍ രണ്ട് പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയാണ് റസല്‍ പുറത്തായത്. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടുകയായിരുന്നു റസല്‍. എന്നാല്‍ രണ്ടാം പന്തില്‍ താരം റണ്‍ഔട്ട് ആവുകയായിരുന്നു. മുംബൈ താരം നുവാന്‍ തുഷാരയായിരുന്നു റസലിനെ റണ്‍ഔട്ട് ആക്കിയത്.
MI’s Captain fantastic! 👌🏻💥💙#HardikPandya‘s acrobatic efforts ended Dre Russ’ innings and the West Indies star wasn’t happy! 💥
Will Hardik continue to impress with such efforts in the #T20WorldCupOnStar? 🤔
ഇതിനുപിന്നാലെ ഒരു അപൂര്‍വ്വ നേട്ടമാണ് പിറവിയെടുത്തത്. ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു താരം രണ്ട് പന്തില്‍ ഏഴ് റണ്‍സ് നേടി പുറത്താവുന്നത്.
മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി കരുത്തുകാട്ടി.
മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ കൊല്‍ക്കത്ത ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ 10 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും മൂന്നു തോല്‍വിയും അടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. മെയ് അഞ്ചിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാനാ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Andre Russel create a new record in IPL