കടുത്ത സ്ത്രീ വിരുദ്ധ പരാമാര്‍ശങ്ങളുമായി കെ.എസ്.യുവിന്റെ കോളേജ് മാഗസിന്‍. കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ പുറത്തിറക്കിയ “സീസണ്‍സ്” എന്ന മാഗസിനിലാണ് അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട വാക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നവ എന്ന് വിശേഷിപ്പിച്ച് കൊണ്ട് തയ്യാറാക്കിയ മാഗസിനിലെ “ക്യാമ്പസ് നിഘണ്ഡു” വിലാണ് ഐറ്റം, പീസ്, മൊതല്, ഉരുപ്പടി, ജാക്കി, ഡിക്കി തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തിരിക്കുന്നത്. കോളേജ് പ്രിന്‍സിപ്പാളും മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡാണ് ഇത്തരമൊരു മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. മാഗസിന്‍ “നിഘണ്ഡു”വില്‍ ചേര്‍ത്തിരിക്കുന്ന വാക്കുകളും അര്‍ത്ഥങ്ങളും ഇങ്ങനെ:
ഐറ്റം, പീസ്, മൊതല്- പെണ്‍കുട്ടി
ഉരുപ്പടി, ഫിഗര്‍- പെണ്‍കുട്ടികള്‍
ചരക്ക്- സുന്ദരി
ജാക്കി- പെണ്‍കുട്ടികളെ ശല്യം ചെയ്യുക
ഡിക്കി- നിതംബം
സ്റ്റെപ്പിനി, സെറ്റപ്പ്- രഹസ്യക്കാരി